»   » ചൈതുവിനെ പ്രണയിച്ചു കൊല്ലുന്ന സമാന്ത; പ്രിയതമനെ കുറിച്ച് ഏറ്റവുമൊടുവില്‍ പറഞ്ഞത് എന്താണെന്നറിയാമോ..?

ചൈതുവിനെ പ്രണയിച്ചു കൊല്ലുന്ന സമാന്ത; പ്രിയതമനെ കുറിച്ച് ഏറ്റവുമൊടുവില്‍ പറഞ്ഞത് എന്താണെന്നറിയാമോ..?

Written By:
Subscribe to Filmibeat Malayalam

പുതുമോടിയിലാണ് സമാന്തയും നാഗ ചൈതന്യയും. വിവാഹ ദിവസം മുതല്‍ ഇതുവരെ നാഗ ചൈതന്യയോടുള്ള തന്റെ അളവില്ലാത്ത പ്രണയം വാക്കുകളിലൂടെ ഒഴുക്കുകയാണ് സമാന്ത. വിവാഹ ദിവസം പൊട്ടിക്കരഞ്ഞതൊക്കെ വാര്‍ത്തയായിരുന്നു.

സെറ്റിലെ പ്രശ്‌നക്കാരി എന്ന പേര്, കുളപ്പുള്ളി ലീലയെ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നതാര്?

ഇപ്പോഴിതാ ചൈതുവിനെ തനിക്ക് എത്രമാത്രം ഇഷ്ടമാണെന്ന് ഒരിക്കല്‍ കൂടെ സാം പറയുന്നു. നാഗ ചൈതന്യയെ ലഭിച്ചത് എന്റെ ജീവിതത്തിന്റെ ഭാഗ്യമാണ്. ദൈവം തന്ന ഏറ്റവും വലിയ സമ്മാനം എന്നാണ് സമാന്ത ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞത്. സമാന്തയുടെ പ്രണയത്തില്‍ മുഴുകിയിരിയ്ക്കുകയാണ് ചൈതു.

അവനെന്റെ മാറില്‍ പിടിച്ച് ഞെരിച്ച ശേഷം ഓടിപ്പോയി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പത്മപ്രിയ

പേര് മാറ്റി

വിവാഹം കഴിഞ്ഞ ഉടനെ സമാന്ത തന്റെ പേര് മാറ്റിയത് വാര്‍ത്തയായിരുന്നു ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം സമാന്ത റുത്ത് പ്രഭു എന്നത് സമാന്ത അക്കിനേനി എന്നാക്കി മാറ്റി. സമാന്തയുടെ പ്രണയത്തിന്റെ തീവ്രത അപ്പോള്‍ തന്നെ സംസാര വിഷയമായിരുന്നു.

പാചകം പഠിച്ചു

അത് മാത്രമല്ല, ചൈതുവിന് വേണ്ടി മറ്റൊരും കടുംകൈ കൂടെ സമാന്ത ചെയ്തു. പാചകം ചെയ്യാന്‍ പഠിച്ചു! നേരത്തെ പാചകം ചെയ്യാന്‍ അറിയാവുന്ന ഒരു കാമുകനെ കിട്ടിയതില്‍ താന്‍ ഭാഗ്യവതിയാണെന്ന് സമാന്ത ട്വിറ്റ് ചെയ്തിരുന്നു. വിവാഹ ശേഷം ആ വാക്ക് സാം മാറ്റി. ചൈതുവിന് വേണ്ടി ഇഷ്ടഭക്ഷണങ്ങള്‍ പാചകം ചെയ്തു പഠിക്കുകയാണ്.

ഹണിമൂണ്‍ ചിത്രങ്ങള്‍

ഗോവയിലുള്ള വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് നവദമ്പതികള്‍ നേരെ ഹണിമൂണ്‍ ആഘോഷിക്കാന്‍ ലണ്ടനിലേക്ക് പറന്നു. ഹണിമൂണ്‍ ചിത്രങ്ങള്‍ സമാന്ത ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത് വൈറലായിരുന്നു. മിസിസ് അക്കിനേനി എന്നെഴുതിയ ഷര്‍ട്ട് ധരിച്ചിരിക്കുന്ന സമാന്തയുടെ ചിത്രമായിരുന്നു അത്.

ആരാധകരുടെ ചോദ്യം

ഇത് പുതുമോടിയുടെ ഉറപ്പാണോ എന്നാണ് ആരാധകരില്‍ ചിലരുടെ ചോദ്യം. ഇങ്ങനെ കൊട്ടിഘോഷിക്കപ്പെട്ട പ്രണയത്തിന്റെ ക്ലൈമാകാസിന് സാക്ഷികലാണ് പ്രേക്ഷകര്‍. എന്ത് തന്നെയായാലും ഈ സ്‌നേഹവും സന്തോഷവും ചൈതുവിന്റെയും സാമിന്റെയും ജീവിതാവസാനം വരെ ഉണ്ടാവട്ടെ എന്ന് ആരാധകര്‍ ആശംസിക്കുന്നു.

റിസപ്ഷന്‍ എപ്പോള്‍

മധുവിധു ആഘോഷത്തിലാണ് ഇപ്പോള്‍ സമാന്തയും നാഗ ചൈതന്യയും. ഗോവയില്‍ വച്ചു നടന്ന വിവാഹത്തില്‍ സിനിമയിലെ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സിനിമാ സുഹൃത്തുക്കള്‍ക്കായി നടത്തുന്ന റിസപ്ഷന്‍ ഈ മാസം 12ന് ഹൈദരാബാദില്‍ വച്ചു നടക്കും.

സിനിമയിലേക്ക് മടക്കം

അതേ സമയം വിവാഹത്തിന് മുന്‍പ് സമാന്ത അഭിനയിച്ച വിജയ് യുടെ മെര്‍സല്‍ എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വിവാഹാഘോഷങ്ങള്‍ കഴിഞ്ഞാല്‍ സാം മഹാനദി എന്ന ചിത്രത്തിലേക്ക് കടക്കും. രാം ചരണ്‍ നായകനായി എത്തുന്ന രനസ്താലമാണ് മറ്റൊരു ചിത്രം

English summary
Samantha’s sweet comments about her lovely husband

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam