»   » നാഗ ചൈതന്യയില്‍ തനിക്കുണ്ടാവുന്ന കുഞ്ഞിന് കാണിക്കാന്‍ വേണ്ടി സമാന്ത സ്വരൂപിക്കുന്ന തെളിവ്

നാഗ ചൈതന്യയില്‍ തനിക്കുണ്ടാവുന്ന കുഞ്ഞിന് കാണിക്കാന്‍ വേണ്ടി സമാന്ത സ്വരൂപിക്കുന്ന തെളിവ്

Posted By: Rohini
Subscribe to Filmibeat Malayalam

അറുപത്തിനാലാമത് ഫിലിം ഫെയര്‍ പുരസ്‌കാരത്തിന്റെ നിറവിലാണ് സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം. തെലുങ്കിലെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് സമാന്തയണ്. അ ആ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സമാന്തയ്ക്ക് പുരസ്‌കാരം.

ഇത്രയ്ക്ക് അഹങ്കാരം പാടുണ്ടോ? ബിക്കിനി ഫോട്ടോയ്ക്ക് കമന്‍റിട്ട ആരാധകന് സാമന്ത നല്‍കിയ മറുപടി !!

ഈ പുരസ്‌കാരമൊക്കെ നാളെ തനിക്കും നാഗ ചൈതന്യയ്ക്കും ജനിക്കാന്‍ പോകുന്ന കുഞ്ഞിന് കാണിക്കാനുള്ള തെളിവാണെന്നാണ് സമാന്ത പറയുന്നത്. എന്ത് തെളിവ് എന്നാവും ചിന്തിക്കുന്നത്..?

sam-chai

പുരസ്‌കാരം നിശയുടെ തലേ ദിവസം നാഗ ചൈതന്യ സമാന്തയോട് ചോദിച്ചത്രെ, എന്തിനാണ് ഇത്രമാത്രം വെപ്രാളപ്പെടുന്നത് എന്ന്. അതിന് മറുപടിയായ സാം എന്താണ് പറഞ്ഞത് എന്നറിയാമോ, 'നാളെ നിങ്ങളുടെ കുഞ്ഞ് എന്നോട് ചോദിക്കും, അച്ഛന്‍ വലിയ താരമാണ് അമ്മ എന്ത് നേടി എന്ന്. അപ്പോള്‍ എനിക്ക് ഈ ട്രോഫികള്‍ അവര്‍ക്ക് കാണിച്ചു കൊടുക്കണം'

ചൈതുവിന്റെ മടിയില്‍ കയറി ഇരുന്ന് നെറ്റിയില്‍ ചുംബിച്ച് സമാന്തയുടെ സെല്‍ഫി, എത്രമനോഹരം.. കാണൂ

സമാന്തയുടെ മറുപടി കേട്ട് നാഗ ചൈതന്യ ദൃദംഗപുളകിതനായി എന്നാണ് കേട്ടത്. പക്ഷെ ആരാധകര്‍ക്ക് നിരാശയാണ്.. നാളെ നാഗ ചൈതന്യയുമായുള്ള വിവാഹ ശേഷം സമാന്ത സിനിമാഭിനയം വിടുമോ എന്നാണ് ആരാധകരുടെ പേടി. ഒക്ടോബറിലാണ് സമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹം നിശ്ചയിച്ചിരിയ്ക്കുന്നത്.

English summary
Samantha Saving Some Proofs For Her Baby

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam