സാവിത്രിയെ പോലെ ഞാനും ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു! തുറന്ന് പറഞ്ഞ് സാമന്ത

By Midhun

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിമാരില്‍ ഒരാളാണ് സാമന്ത അക്കിനേനി. വിവാഹ ശേഷവും സിനിമകളില്‍ സജീവമാണ് സാമന്ത.തമിഴില്‍ വിശാലിന്റെ നായികയായി അഭിനയിച്ച ഇരുമ്പുതിരൈ എന്ന ചിത്രമായിരുന്നു സാമന്തയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

തെലുങ്ക് നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി എന്ന ചിത്രത്തിലും സാമന്ത അഭിനയിച്ചിരുന്നു. കീര്‍ത്തി സുരേഷ് സാവിത്രിയുടെ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തക ആയാണ് സാമന്ത എത്തിയിരുന്നത്. അടുത്തിടെ തന്റെ മുന്‍ കാമുകനെ മഹാനടിയിലെ ജെമിനി ഗണേഷനുമായി സാമന്ത താരതമ്യം ചെയ്തു സംസാരിച്ചിരുന്നു. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

മഹാനടി

മഹാനടി

തെന്നിന്ത്യയില്‍ ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന നടി സാവിത്രിയുടെ ജീവിത കഥയാണ് മഹാനടിയില്‍ പറയുന്നത്. സാവിത്രിയും ജെമിനി ഗണേഷനും തമ്മിലുളള ബന്ധമാണ് ചിത്രത്തില്‍ പ്രധാനമായും കാണിച്ചിരുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തില്‍ ജെമിനി ഗണേഷനായി വേഷമിട്ടിരുന്നത്. വിവാഹ ശേഷം മറ്റു സ്ത്രീകളുമായി ജെമിനി ഗണേഷന്‍ ബന്ധം പുലര്‍ത്തിയതും സാവിത്രിയുമായുളള ബന്ധം തകരുന്നതുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. നാഗ് അശ്വിനായിരുന്നു മഹാനടി സംവിധാനം ചെയ്തിരുന്നത്. ഏറെക്കാലത്തിന് ശേഷം തെലുങ്കില്‍ ഇറങ്ങിയ ഒരു ക്ലാസിക്ക് ചിത്രമായാണ് സിനിമ കണ്ട പ്രേക്ഷകരെല്ലാം ചിത്രത്തെ വിലയിരുത്തിയിരുന്നത്.

സാവിത്രിയ്ക്കുണ്ടായ ആ അനുഭവം

സാവിത്രിയ്ക്കുണ്ടായ ആ അനുഭവം

തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ മുന്‍കാമുകനെ ജെമിനി ഗണേഷനുമായി താരതമ്യം ചെയ്ത് സാമന്ത സംസാരിച്ചിരുന്നു. മഹാനടിയില്‍ സാവിത്രിയ്ക്കുണ്ടായതു പോലെയൊരു സാഹചര്യം തനിക്കും വരുമായിരുന്നെന്നും എന്നാല്‍ അതില്‍ നിന്ന് താന്‍ രക്ഷപ്പെടുകയാണ് ചെയ്തതെന്നുമാണ് സാമന്ത പറഞ്ഞത്. 'സാവിത്രിയ്ക്കുണ്ടായ അതേ അനുഭവം എനിക്കും ഉണ്ടാകുമായിരുന്നു. എന്നാല്‍ ഞാന്‍ അത് തിരിച്ചറിയുകയും അതില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ആ ബന്ധം ശരിയായി മുന്നോട്ടു പോകുകയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് പിന്‍മാറിയത്. സാമന്ത പറയുന്നു

സിദ്ധാര്‍ത്ഥുമായുളള പ്രണയം

സിദ്ധാര്‍ത്ഥുമായുളള പ്രണയം

സാമന്ത അഭിമുഖത്തില്‍ തുറന്നു പറഞ്ഞ മുന്‍കാമുകന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം സിദ്ധാര്‍ത്ഥാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ വരുന്നത്. നേരത്തെ സിദ്ധാര്‍ത്ഥും സാമന്തയും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. ഇരുവരും ഒരുമിച്ച് ചടങ്ങുകളില്‍ പങ്കെടുത്തതും അടുത്ത സുഹൃത്തുക്കളായതുമൊക്കയായിരുന്നു ഇത്തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കുവാന്‍ കാരണമായിരുന്നത്. ഒരു സമയത്ത് അടുത്ത സൂഹൃത്തുക്കളായിരുന്ന ഇവര്‍ തെറ്റിപ്പിരിഞ്ഞതും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. സിദ്ധാര്‍ത്ഥിനെ കൈവിട്ട് നടി നാഗചൈതന്യയുമായി പ്രണയത്തിലായി എന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്..

നാഗചൈതന്യയെ കിട്ടിയത് തന്റെ ഭാഗ്യം

നാഗചൈതന്യയെ കിട്ടിയത് തന്റെ ഭാഗ്യം

ഭര്‍ത്താവ് നാഗചൈതന്യയെ പോലെ ഒരാളെ കിട്ടിയത് തന്റെ ഭാഗ്യമായിരുന്നെന്നും അഭിമുഖത്തില്‍ സാമന്ത പറഞ്ഞിരുന്നു. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു നാഗചൈതന്യമായുളള സാമന്തയുടെ വിവാഹം നടന്നിരുന്നത്. സിനിമാലോകവും ആരാധകരും ഒന്നടങ്കം ആഘോഷിച്ച വിവാഹമായിരുന്നു ഇവരുടെത്. വിവാഹ ശേഷവും സാമന്ത സിനിമയില്‍ സജീവമായി വന്നപ്പോള്‍ നാഗചൈതന്യയെ ആയിരുന്നു എല്ലാവരും അഭിനന്ദിച്ചിരുന്നത്. നാഗചൈതന്യയുടെ പിന്തുണകൊണ്ടാണ് നടി സിനിമയില്‍ തുടരാന്‍ കാരണമായതെന്നാണ് സിനിമാ പ്രേമികള്‍ വിലയിരുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X