»   » അനുപമയ്ക്ക് മുട്ടന്‍ പണികൊടുത്തത് സമാന്ത, അനു പുറത്തായ ചിത്രത്തില്‍ ഗ്ലാമറായി സമാന്ത എത്തും!!

അനുപമയ്ക്ക് മുട്ടന്‍ പണികൊടുത്തത് സമാന്ത, അനു പുറത്തായ ചിത്രത്തില്‍ ഗ്ലാമറായി സമാന്ത എത്തും!!

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രം ഹിറ്റായത് മലയാളത്തിലാണെങ്കിലും അനുപമ പരമേശ്വരന്‍ ശ്രദ്ധിക്കപ്പെട്ടത് തെലുങ്ക് സിനിമകളിലാണ്. തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ തെലുങ്കില്‍ ചെയ്ത ശേഷമാണ് അനു വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയത്.

രാം ചരണിന്റെ ചിത്രത്തില്‍ നിന്ന് കാരണം പറയാതെ പുറത്താക്കിയതിനോട് അനുപമ പരമേശ്വരന്റെ പ്രതികരണം!

ശതമാനം ഭവതി എന്ന ചിത്രത്തിന് ശേഷം രാം ചരണിന്റെ നായികയായി അനു അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കാരണം പറയാതെ നടിയെ ചിത്രത്തില്‍ നിന്നും പിന്മാറ്റി എന്നാണ് പിന്നീട് കേട്ടത്. അനുവിന് പകരം ആരാണ് വരുന്നത് എന്നറിയാമോ?

പിന്മാറ്റാന്‍ കാരണം

കുറച്ചുകൂടെ താരമൂല്യമുള്ള നടിയെയാണ് രാം ചരണ്‍ ചിത്രത്തിലേക്ക് ആവശ്യം എന്ന് പറഞ്ഞുകൊണ്ടാണത്രെ അനുവിനെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയത്. മാത്രമല്ല അല്പം ഗ്ലാമറസ്സായ നായിക വേഷം കൂടെയാണ്.

അനുവിന്റെ പ്രതികരണം

രാം ചരണിന്റെ ചിത്രത്തില്‍ കരാറൊപ്പുവച്ച കാര്യം തന്റെ ഫേസ്ബുക്ക് - ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത് അനുപമ തന്നെയായിരുന്നു. സിനിമയില്‍ നിന്ന് പിന്മാറ്റിയതിനെ കുറിച്ച് അനു ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.

പകരം സമാന്ത

എന്തായാലും അനുപമ പിന്മാറിയ സാഹചര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിലേക്ക് പുതിയ നടിയെ കണ്ടെത്തി. സമാന്തയാണത്രെ അനുവിന് പകരം ഈ സിനിമയില്‍ അഭിനയിക്കുന്നത്.

അനുവും സമാന്തയും

അനുപമയുടെ ആദ്യ തെലുങ്ക് ചിത്രമായ അ ആ യിലെ നായിക സമാന്തയായിരുന്നു. ഈ ചിത്രത്തിലൂടെ തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തു.

സമാന്ത ചെയ്യുമോ?

അതേ സമയം, രാം ചരണ്‍ ചിത്രം സമാന്ത ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. ജനുവരി 29 ന് സമാന്തയുടെയും നാഗ ചൈതന്യയുടെ വിവാഹ നിശ്ചയം നടക്കുകയാണ്. വിവാഹത്തോടെ സിനിമകള്‍ കുറയ്ക്കാനാണ് നടിയുടെ തീരുമാനം.

English summary
Young and upcoming heroine Anupama Parameshwaran lost her big opportunity when the makers of the film chose to drop her from Sukumar-Ram Charan’s project and look for a more commercially viable star who could look more glamorous. Nothing is official yet on Samantha’s inclusion into this project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more