നാട് വൃത്തിയാക്കാന്‍ തമന്നയ്ക്ക് പിന്നാലെ സമാന്തയും
ശുചിത്വ ബോധവത്കരണത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ തെന്നിന്ത്യന്‍ താരം സമാന്തയും പങ്കാളിയായി. ഹൈദരാബാദിലെ റോഡുകളാണ് 'കത്തി' ഫെയിം സമാന്ത വൃത്തിയാക്കിയിരിക്കുന്നത്.
തെലുങ്ക് നടനായ റാം പൊതിനേനിയുടെ വെല്ലുവിളി സ്വീകരിച്ചാണ് സമാന്ത പദ്ധതിയുടെ ഭാഗമായത്. തെന്നിന്ത്യന്‍ താരം തമന്ന ഭട്ടിയെയും റാം വെല്ലുവിളിച്ചിരുന്നു. തമന്നയും കഴിഞ്ഞ ദിവസം പദ്ധതിയുടെ ഭാഗമാകുകയും ചെയ്തു. ഇതൊരു തുടക്കം മാത്രമാണെന്നാണ് പദ്ധതി ഏറ്റെടുത്തുകൊണ്ട് തമന്ന പറഞ്ഞത്.

തമന്നയെയും സമാന്തയെയും മാത്രമല്ല, ഹന്‍സികയെയും രാകുല്‍ പ്രീതിനെയും റാം വെല്ലുവിളിച്ചിട്ടുണ്ട്. അടുത്തത് ഹന്‍സികയുടെ ഊഴമാണ്. നേരത്തെ ഐസ് ബക്കറ്റ് ചാലഞ്ച് ഏറ്റെടുത്ത ഹന്‍സിക തീര്‍ച്ചയായും ഭാരതത്തിന് വേണ്ടി ഈ വെല്ലുവിളി സ്വീകരിക്കുമെന്ന് തന്നെയാണ് വിശ്വാസം
സിനിമാ ഇന്റസ്ട്രിയില്‍ നിന്ന് നേരത്തെ കമല്‍ ഹസനും മോദിയുടെ വെല്ലുവിളി സ്വീകരിച്ച് സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കാളിയായിട്ടുണ്ട്. സച്ചിനും ശശി തരൂരുമെല്ലാം ഈ ചങ്ങലയിലെ കണ്ണികളായിക്കഴിഞ്ഞു. അടുത്തതാര് എന്നാണ് ഇനിയുള്ള ചോദ്യം


Click it and Unblock the Notifications