വിക്രം ചിത്രത്തില്‍ സമാന്ത ഇരട്ട വേഷത്തില്‍
വിക്രമിനെ നായകനാക്കി വിജയ് മില്‍ട്ടണ്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സമാന്ത ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നു. നായകന്‍മാര്‍ ഇരട്ട വേഷത്തിലെത്തുന്ന ചിത്രങ്ങളാണ് തമിഴില്‍ അടുത്തിടെ പുറത്തിറങ്ങിയെ കോച്ചടയാന്‍ ഉള്‍പ്പടെയുള്ളവ. ഇരട്ടവേഷം ചെയ്യുന്നതിന്റെ ത്രില്ലിലാണ് സമാന്ത
ചിത്രത്തിന്റെ കഥ വിജയ് പറഞ്ഞപ്പോള്‍ തന്നെ സമാന്തയ്ക്ക് ഇഷ്ടപ്പെട്ടു. ഇരട്ട വേഷവും അതും ചിത്രത്തില്‍ വളരെ നിര്‍ണായാകമായ വേഷം കൂടിയാപ്പോള്‍ പിന്നെ സമ്മതം മൂളാന്‍ അധികം വൈകിയില്ല.

വിക്രവും പശുപതിയും ഒന്നിച്ചുള്ള രംഗങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായി. ധൂള്‍, മജാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വിക്രമും പശുപതിയും ഒന്നിയ്ക്കുന്നത്. ഇവര്‍ ഒന്നിയ്ക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
വിക്രം സമാന്ത ചിത്രം ഒരു റോഡ് മൂവിയാണെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തുടനീളം നടത്തുന്ന ഒരു യാത്രയും അതിനിടയില്‍ സംഭവിയ്ക്കുന്ന ചില കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ഇടയ്ക്കിടെ പുത്തന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന രീതിയില്ലെന്നും ഏറെക്കുറെ ഒരേ വസ്ത്രം തന്നെയാണ് പല രംഗങ്ങളിലും ഉപയോഗിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications