twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അടിവസ്ത്രത്തിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ സമാന്തയ്ക്ക് 6കോടി?

    By Aswathi
    |

    ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന തെന്നിന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് സമാന്ത. തമിഴ് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം തുടര്‍ച്ചയായി ചിത്രങ്ങള്‍ ലഭിച്ചതോടെ സമാന്തയുടെ ഗ്രാഫ് ഉയരുകയായിരുന്നു. കത്തിയുടെ വന്‍ വിജയം അതിന് സഹായമായി.

    സിദ്ദാര്‍ത്ഥിനൊപ്പമുള്ള പ്രണയപരാജയമായിരുന്നു ഒടുവില്‍ താരത്തെ സബന്ധിച്ച് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് അതിലും ചൂടുപിടിച്ച ഒരു വാര്‍ത്തയാണ്. അടിവസ്ത്രങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ സമാന്ത സമ്മതിച്ചെന്നും ഇതിന് വേണ്ടി കോടികള്‍ വാങ്ങാന്‍ താരം തയ്യാറായെന്നും.

    samantha-bikini

    ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തു വിട്ടത്. ആറ് കോടി രൂപയാണത്രെ പ്രതിഫലം. അഞ്ജാനില്‍ സമാന്തയുടെ ബിക്കിനി വൈറലായിരുന്നു. ഇതേ ചൊല്ലി അല്ലറ വിവാദങ്ങളൊക്കെ നേരത്തെ വന്നതുകൊണ്ട് തന്നെ സമാന്ത അടിവസ്ത്രങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയും പെട്ടന്ന് ഹിറ്റായി.

    എന്നാല്‍ നിമിഷങ്ങള്‍ക്കകം വാര്‍ത്ത നിഷേധിച്ച് സമാന്ത ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് നടി വ്യക്തമാക്കി. വിക്രമിനൊപ്പം 10 എന്‍ട്രതുക്കുള്ളെ എന്ന ചിത്രത്തിലാണ് സമാന്ത ഇപ്പോള്‍ അഭിനയിക്കുന്നത്.

    English summary
    Pretty actress Samantha has been in the headlines for sometime now after breaking up with actor Siddharth recently. The latest buzz is that the young actress would be seen in an advertisement for a premier innerwear. Now Samantha trashes 6 crores innerwear advt deal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X