അത് കാണുമ്പോൾ അഭിമാനം തോന്നുന്നു! പ്രിയപ്പെട്ടവന് ഹൃദയസ്പർശിയായ പിറന്നാൾ ആശംസയുമായി സാമന്ത
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സാമന്തയും നാഗ ചൈതന്യയും. സിനിമ തിരക്കുകൾക്കിടയിലും തങ്ങളുടേതായ സമയം താരങ്ങൾ കണ്ടെത്താറുണ്ട്. ഇവരുടെ അവധി ആഘോഷ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നാഗചൈതന്യയ്ക്കായുള്ള സാമന്തയുടെ പിറന്നാൾ ആശംസയാണ്. കുടുംബചിത്രത്തോടൊപ്പമാണ് തന്റെ പ്രിയപ്പെട്ടവന് താരം പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.

പ്രിയപ്പെട്ടവനേ, എന്റെ ഓരേ ദിവസത്തെ പ്രാർഥനയും നിന്റെ സന്തോഷത്തിനു വേണ്ടിയാണ്. ദിവസങ്ങൾ കഴിയുന്തോറും നീ മികച്ച വ്യക്തിയായി മാറുന്നത് എനിയ്ക്ക് അഭിമാനമാണ്. എന്റെ പ്രിയപ്പെട്ടവന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ താരം കുറിച്ചു. നാഗ ചൈതന്യയ്ക്ക് പിറന്നാൾ ആശംസ നേർന്ന് സിനിമ ലോകവും ആരാധകരും രംഗത്തെത്തിയിരുന്നു.
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് നാഗ ചൈതന്യയും സാമന്തയും 2017 ൽ വിവാഹിതരാകുന്നത്. യേ മായ ചെസവേ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയമായി മാറുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമാണ് നാഗ ചൈതന്യയെ വിവാഹം കഴിക്കാൻ സാധിച്ചതെന്ന് പല അഭിമുഖങ്ങളിലും സാമന്ത പറഞ്ഞിരുന്നു.


Click it and Unblock the Notifications