»   » ആടിപ്പാടി സാമന്തയും നാഗും, പ്രണയം ആഘോഷിക്കുന്നു, ഇന്‍സ്റ്റഗ്രാം ഫോട്ടോ വൈറല്‍!!

ആടിപ്പാടി സാമന്തയും നാഗും, പ്രണയം ആഘോഷിക്കുന്നു, ഇന്‍സ്റ്റഗ്രാം ഫോട്ടോ വൈറല്‍!!

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ പ്രണയ ജോഡികളായ സാമന്തയും നാഗചൈതന്യയും ജീവിതം ആഘോഷിക്കുകയാണ്. വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി ഇരുവരുടെയും വീട്ടുകാര്‍ തിരക്കിലാണ്. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിച്ചിട്ടില്ലെന്നും തെളിയിച്ച് പ്രണയം ആഘോഷിക്കുകയാണ് ഇരുവരും.

ടോളിവുഡിലെ ക്യൂട്ട് കപ്പിള്‍സെന്നാല്‍ സാമന്തയും നാഗചൈതന്യയുമാണെന്നാണ് ഇവരുടെ ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട് ഇരുവര്‍ക്കും. നിമിഷങ്ങള്‍ക്കകമാണ് ഇരുവരുടെയും ചിത്രങ്ങള്‍ വൈറലാവുന്നത്.

നൃത്തം ചെയ്യുന്ന ചിത്രങ്ങള്‍

നാഗചൈതന്യയോടൊപ്പം വെക്കേഷന്‍ ചെലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ സാമന്ത പോസ്റ്റ് ചെയ്തിരുന്നു. ഇരുവരും ആവേശത്തോടെ നൃത്തം ചെയ്യുന്ന ഫോട്ടോയാണ് താരം ഇപ്പോള്‍ പങ്കുവെച്ചിട്ടുള്ളത്. പോസ്റ്റ് ചെയ്ത് മണിക്കുറുകള്‍ക്കം തന്നെ ചിത്രം വൈറലാവുകയും ചെയ്തു.

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി

നാഗചൈഗന്യയും സാമന്ത്യും തമ്മിലുള്ള പ്രണയത്തിന് ഇരു വീട്ടുകാരും പച്ചക്കൊടി കാണിച്ചിരുന്നു. വിവാഹത്തിന്റെ മുന്നോടിയയി നിശ്ചയവും നടത്തി. ജനുവരി 29 നാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തിയത്.

പ്രണയനിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നു

അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും പാപ്പരാസികളുടെ കണ്ണില്‍ പലതവണ പെട്ടെങ്കിലും പ്രണയത്തിലാണെന്ന് ഇരുവരും ആദ്യം സമ്മതിച്ചിരുന്നില്ല. തെറി സിനിമയില്‍ താന്‍ മരിക്കുന്ന രംഗം കണ്ട് നാഗചൈതന്യ കരഞ്ഞിരുന്നുവെന്ന് സാമമന്ത മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

വിവാഹ നിശ്ചയത്തിലും തിളങ്ങി

ഹൈദരാബാദിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

പ്രണയകഥ പറഞ്ഞ സാരി

ഇരുവരുടെയും പ്രണയകഥ തുന്നിച്ചേര്‍ത്ത സാരിയായിരുന്നു വിവാഹ നിശ്ചയ ദിനത്തില്‍ സാമന്ത ധരിച്ചിരുന്നത്. ചടങ്ങിന് വന്നവരെല്ലാം ശ്രദ്ധിച്ചിരുന്നു ഇക്കാര്യം. അധികം ആഭരണങ്ങളൊന്നും അണിയാതെ സിമ്പിളായാണ് സാമമന്ത ചടങ്ങില്‍ പങ്കെടുത്തത്.

വിവാഹ ശേഷം അഭിനയിക്കുമോ??

സിനിമാ ലോകത്ത് നായികമാര്‍ സ്ഥിരം നേരിടുന്ന ചോദ്യമാണിത്. സാമന്തയുടെ കാര്യത്തിലും ഇതേ ചോദ്യം ആരാധകര്‍ ഉന്നയിച്ചിരുന്നു. സ്വന്തം പരിശ്രമത്തിലൂടെ തന്റേതായ ഇടം നേടിയെടുത്ത നായികയ്ക്ക് ഇനിയും അഭിനയിക്കാം. താന്‍ അതിന് തടസ്സമായി നില്‍ക്കില്ലെന്നാണ് നാഗചാതന്യ പറഞ്ഞത്.

ജീവിതത്തില്‍ വന്ന മാറ്റം

പരാജയമായാലും വിജയത്തിലായാലും കൂടെ നില്‍ക്കുന്ന പങ്കാളിയെയാണ് പുരുഷന്‍മാര്‍ തേടുന്നത്. സാമന്തയെ ഭാര്യയായി ലഭിക്കുന്നതില്‍ ഏറെ സംതൃപ്തനാണ് താനെന്ന് നാഗചൈതന്യ അഭിമുഖങ്ങളിലൂടെ വ്യകതമാക്കിയിരുന്നു. മൂകക്കിന്‍ തുമ്പത്തായിരുന്ന ദേഷ്യം മാറ്റിയത് സാമന്തയാണ്.

English summary
Samatha Nagachaitanya latest photos in instagram getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam