ആത്മസുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി മാറ്റി മോഹന്‍ലാല്‍ ഒപ്പം നിവിനും റോഷനും, ചിത്രങ്ങള്‍ വൈറല്‍!

മോഹന്‍ലാലിന്റെ സന്തതസഹചാരിയും അടുത്ത സുഹൃത്തുമായ സമീര്‍ ഹംസയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ വെച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. ഇവര്‍ക്കൊപ്പം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ചേര്‍ന്നിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നേരത്തെ സമീര്‍ ഹംസ്‌ക്കൊപ്പമുള്ള മോഹന്‍ലാലിന്റെയും പ്രണവിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പ്രഭാത സവാരിക്കിടയിലെ ചിത്രത്തിലൂടെയായിരുന്നു മോഹന്‍ലാലിന്റെ പുതിയ ലുക്ക് പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത്

മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത്

മോഹന്‍ലാലിന്റെ അടുത്ത സുഹൃത്താണ് സമീര്‍ ഹംസ. പൊതുപരിപാടികളിലും മറ്റുമായി ഇടയ്ക്ക് താരത്തിനൊപ്പം ഇദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. ആരാധകര്‍ക്ക് സുപരിചിതനാണ് ഇദ്ദേഹം.

പ്രഭാത സവാരിക്കിടയിലെ ചിത്രം

പ്രഭാത സവാരിക്കിടയിലെ ചിത്രം

ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ ഗംഭീര മേക്കോവറിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തത്. ബെല്‍റ്റ് വെച്ച് തടി അഡ്ജസ്റ്റ് ചെയ്തതാണോയെന്ന് വരെ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് പ്രണവിനും ലാലിനും ഒപ്പമുള്ള ചിത്രം സമീര്‍ ഹംസ പുറത്തുവിട്ടത്.

കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനില്‍

കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനില്‍

സര്‍പ്രൈസ് പ്രൊജക്ടായ നീരാളി പൂര്‍ത്തിയാക്കിയതിന് ശേഷമാമ് മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയിലേക്ക് എത്തിയത്. പത്ത് ദിവസത്തെ ഡേറ്റാണ് താരം നല്‍കിയിട്ടുള്ളത്.

പിറന്നാള്‍ ആഘോഷിച്ചു

പിറന്നാള്‍ ആഘോഷിച്ചു

റോഷന്‍ ആന്‍ഡ്രൂസിനും നിവിന്‍ പോളിക്കുമൊപ്പം മോഹന്‍ലാലും സമീര്‍ ഹംസയും പിറന്നാളാഘോഷിക്കുന്ന ചിത്രമാണിത്. ഫേസ്ബുക്കിലൂടെ നേരത്ത തെന്ന ഈ ഫോട്ടോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

കണ്ണിലും നീ

കണ്ണിലും നീ

നോട്ടം കൊണ്ടാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന മിടുക്കി പ്രശ്‌സതയായത്. ഇപ്പോ എല്ലാം നോട്ടത്തിലാണല്ലോ, അതുകൊണ്ട് തന്നെ പിറന്നാള്‍ ആഘോഷിക്കുന്ന സുഹൃത്ത് കണ്ണിലുണ്ടെന്ന് മോഹന്‍ലാലും സംഘവും, ഈ ചിത്രം നോക്കൂ.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കായംകുളം കൊച്ചുണ്ണിക്കിടയിലെ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതിന് പിന്നാലെയാണ് ഈ ചിത്രം പുറത്തുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X