ചിരിയും ചിന്തയും ഇടകലർത്തി കാമ്പുള്ളൊരു പ്രണയകഥയുമായി സമീർ വരുന്നു
പുതുമുഖങ്ങളായ ആനന്ദ് റോഷനെയും അനഘാ സജീവിനെയും മുഖ്യകഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പാറയ്ക്കൽ സംവിധാനം ചെയ്യുന്ന സമീറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ സണ്ണി വെയ്ൻ പുറത്തിറക്കി. കൊച്ചു കൊച്ചു കുസൃതികളും പ്രണയവും ചിരിയും ചിന്തയും ഇടകലർത്തിയൊരുക്കുന്ന സമീറിന്റെ കഥ സംവിധായകന്റെതു തന്നെയാണ്.
ബിയോണ്ട് ദി റീൽസ് ആന്റ് മാസ് പ്രൊഡക്ഷൻസ് ദുബായിയുടെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിൽ മാമുക്കോയ, ഇർഷാദ്, വിനോദ് കോവൂർ, പ്രദീപ് ബാലൻ, മഞ്ജു പത്രോസ്, നീനാ കുറുപ്പ്, ചിഞ്ചു സണ്ണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റഷീദ് പാറയ്ക്കലിന്റെ വരികൾക്ക് സംഗീതം പകർന്നത് സുദീപ് പാലനാട്, ശിവറാം എന്നിവരാണ്.

ഡിഒപി- രൂപേഷ് തിക്കോടി, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ-സുനിൽകുമാർ, എഡിറ്റർ-നൗഫൽ അബ്ദുള്ള, അസോസിയേറ്റ് ഡയറക്ടർ-അമീർ പട്ടാമ്പി, ചമയം-സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം-ശിവൻ ഭക്തൻ, കലാ സംവിധാനം-നിസാർ ഇബ്രാഹിം, അശോകൻ കുറ്റിപ്പുറം, നിശ്ചല ഛായാഗ്രഹണം-ശ്രീജിത്ത് ചെട്ടിപ്പടി, പ്രൊഡക്ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരി, പ്രൊഡക്ഷൻ മാനേജർ-മെഹ്ബൂബ് വടക്കാഞ്ചേരി എന്നിവരാണ് മുഖ്യ അണിയറ പ്രവർത്തകർ. എഎസ് ദിനേഷാണ് ചിത്രത്തിന്റെ പിആർഒ.
അഷ്‌റഫ് കിരാലൂർ, കെകെ മൊയ്തീൻ കോയ, ജികെ മാവേലിക്കര, ബഷീർ സിൽസില, ഷാജഹാൻ അഷറഫ്, പിലാക്കൽ മെഹ്ബൂബ്, രാജു തോമസ് ഷാനവാസ്, ഡോ: ആരിഫ്., ഷെയ്‌ഖ സലിൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. അലൈൻ, ഫുജൈറ, വടക്കാഞ്ചേരി എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് നടന്നത്.


Click it and Unblock the Notifications











