»   » സായി പല്ലവി എത്തി, ദുല്‍ഖറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

സായി പല്ലവി എത്തി, ദുല്‍ഖറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

Posted By:
Subscribe to Filmibeat Malayalam

നീലാകാശം പച്ച കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇന്ന് (16-11-2015) തുടക്കം കുറിച്ചു.

ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. പ്രേമം എന്ന ചിത്രത്തില്‍ മലര്‍ എന്ന കഥാപാത്രമായി എത്തി ശ്രദ്ധിക്കപ്പെട്ട നാടി സായി പല്ലവിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്.

Read More: ദുല്‍ഖറിന് വേണ്ടി ഒരുമാസത്തെ അവധിയെടുത്ത് സായി പല്ലവി വരുന്നു

സായി പല്ലവി എത്തി, ദുല്‍ഖറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

ചിത്രത്തിന്റെ പൂജ കഴിഞ്ഞു. സായി പല്ലവി, ദുല്‍ഖര്‍ സല്‍മാന്‍, സമീര്‍ താഹിര്‍ തുടങ്ങി ചിത്രത്തിന്റെ എല്ലാ അണിയറപ്രവര്‍ത്തകരെല്ലാം ഫോട്ടോയിലുണ്ട്.

സായി പല്ലവി എത്തി, ദുല്‍ഖറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് വേണ്ടിയാണ് സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും നേരത്തെ ഒന്നിച്ചത്. രാജേഷ് ഗോപിനാഥന്‍ എന്ന നവാഗതനാണ് ഈ പുതിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത്

സായി പല്ലവി എത്തി, ദുല്‍ഖറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

ഓ കാദല്‍ കണ്മണിയ്ക്ക് ശേഷം ദുല്‍ഖറിന്റേതായ ഒരു സിനിമ എത്തിയിട്ടില്ല. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലിയാണ് അടുത്ത റിലീസിങ് ചിത്രം. പതിയെ പതിയെ പോകുന്ന ദുല്‍ഖര്‍ വളരെ സെലക്ടീവാണ്. അതുകൊണ്ട് തന്നെ ഈ സമീര്‍ താഹിര്‍ ചിത്രം പ്രതീക്ഷിക്കാം

സായി പല്ലവി എത്തി, ദുല്‍ഖറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

പ്രേമം എന്ന ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായതാണ് സായി പല്ലവി. അതിന് ശേഷം ഒത്തിരി ചിത്രങ്ങളില്‍ അവസരം വന്നെങ്കിലും ഒന്നും സായി ഏറ്റെടുത്തില്ല. ഇപ്പോള്‍ ഈ ദുല്‍ഖര്‍ ചിത്രത്തിന് വേണ്ടി ജോര്‍ജ്ജയില്‍ മെഡിക്കലിന് പഠിക്കുന്ന സായി ഒരു മാസത്തെ അവധിയെടുത്ത് വന്നിരിക്കുകയാണ്.

സായി പല്ലവി എത്തി, ദുല്‍ഖറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും ഒന്നിക്കുന്നു എന്നത് തന്നെയാണ് പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നത്. ആ പ്രതീക്ഷ നിലനിര്‍ത്തുമോ ചിത്രമെന്ന് കണ്ടറിയാം

English summary
Sameer Thahir - Dulquer Salman film start rolling which Sai Pallavi is the heroin.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam