»   » ദുല്‍ഖറും സണ്ണിയും സമീര്‍ ചിത്രത്തില്‍

ദുല്‍ഖറും സണ്ണിയും സമീര്‍ ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam
Dulkar
മോളിവുഡിലെ മുന്‍നിര സിനിമാട്ടോഗ്രാഫറും ചാപ്പ കുരിശ് സംവിധായകനുമായ സമീര്‍ താഹിര്‍ പുതിയസിനിമയുടെ ജോലികളിലേക്ക്. ഒരു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രവുമായാണ് സമീര്‍ താഹില്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ആദ്യചിത്രമായ സെക്കന്റ് ഷോയില്‍ ദുല്‍ഖറിനൊപ്പം തകര്‍ത്തഭിനയിച്ച സണ്ണി വെയ്‌നും ഈ ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷത്തിലെത്തുന്നുണ്ട്.

രണ്ട് സുഹൃത്തുക്കളുടെ ദീര്‍ഘമായ ബൈക്ക് യാത്രയാണ് സിനിമയുടെ പശ്ചാത്തലമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ ശക്തിപ്രാപിയ്ക്കുന്ന റോഡ് മൂവി സെഗ്മെന്റില്‍ ഉള്‍പ്പെടുന്നതാവും ഈ ചിത്രം.

വിനീത് ശ്രീനിവാസന്‍ഫഹദ് ഫാസില്‍ ടീം ഒന്നിച്ച ചാപ്പ കുരിശ് ഏറെ നിരൂപകപ്രശംസ നേടിയിരുന്നു. എന്നാല്‍ ഒരു കൊറിയന്‍ സിനിമയുടെ മോഷണമാണിതെന്ന ആരോപണമുയര്‍ന്നതോടെ സംവിധായകന്‍ പ്രതിരോധത്തിലായിരുന്നു.

പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ നാഗാലാന്റാവുമെന്നാണ് അറിയുന്നത്. മാര്‍ട്ടിന്‍ പ്രാക്കാട്ട് ഒരുക്കുന്ന എബിസിഡിയുടെ ലൊക്കേഷനിലാണ് ദുല്‍ഖര്‍ ഇപ്പോള്‍. അമേരിക്കയിലെ കാലാവാസ്ഥ മോശമായത് ഈ സിനിമയുടെ ചിത്രീകരണത്തെയും ബാധിച്ചിട്ടുണ്ട്. എബിസിഡി പൂര്‍ത്തിയാക്കിയാലുടന്‍ ദുല്‍ഖര്‍ സമീറിനൊപ്പം ചേരുമെന്നാണ് അറിയുന്നത്.

English summary
Cinematographer and Chappa Kurishu director Sameer Thahir is starting his next movie, with Dulquer Salmaan in the lead.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam