സമീറ റെഡ്ഡി വീണ്ടും അമ്മയായി! കാത്തിരിപ്പുകള്‍ക്കൊടുവില്‍ മാലാഖ കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ട് നടി

പ്രസവകാലം ഏറ്റവും മനോഹരമായി ആഘോഷിച്ച നടിമാരില്‍ ഒരാളാണ് സമീറ റെഡ്ഡി. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ ഓരോ വിശേഷങ്ങളും നടി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ടായിരുന്നു. നിറവയറുമായി നില്‍ക്കുന്ന ചിത്രങ്ങളടക്കം നടി പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ താന്‍ വീണ്ടും അമ്മയായി എന്ന സന്തോഷ വാര്‍ത്ത നടി തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. ഇന്ന് രാവിലെ ഒരു പെണ്‍കുഞ്ഞിനാണ് സമീറ ജന്മം നല്‍കിയിരിക്കുന്നത്.

ഇന്ന് രാവിലെയാണ് തന്റെ മാലാഖ കുഞ്ഞ് പിറന്നതെന്നും ഇത്തവണ പെണ്‍കുട്ടിയാണെന്നുമാണ് സമീറ പറയുന്നത്. നിങ്ങളെല്ലാവരും തന്ന സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുന്നു എന്ന് പറഞ്ഞ് കുഞ്ഞതിഥിയുടെ കൈ കാണുന്ന തരമൊരു ഫോട്ടോയും നടി പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിന് താഴെ അമ്മയ്ക്കും കുഞ്ഞിനും ആശംസകള്‍ അറിയിച്ച് നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്.

sameera-daughter

രണ്ടാമതും ഗര്‍ഭിണിയായതിന് ശേഷമാണ് നടി സമീറ റെഡ്ഡി തന്റെ ആദ്യ പ്രസവത്തിന് ശേഷമുണ്ടായ ബുദ്ധിമുട്ടുകള്‍ തുറന്ന് പറഞ്ഞത്. പ്രസവശേഷം തടി കൂടി വന്നതായും വിഷാദ രോഗം വലച്ചെന്നുമെല്ലാം നടി പറഞ്ഞിരുന്നു. ഇതോടെ നടിയുടെ പോസ്റ്റുകള്‍ ആരാധകരും ശ്രദ്ധിച്ചു. ബേബി ഷവര്‍ പാര്‍ട്ടി നടത്തിയും ഒന്‍പതാം മാസത്തില്‍ നിറവയറുമായി വെള്ളത്തിനടിയില്‍ നിന്ന് ഫോട്ടോഷൂട്ട് നടത്തിയും നടി എല്ലാവരെയും ഞെട്ടിച്ചിരുന്നു.

2002 ല്‍ അഭിനയ ജീവിതത്തിലേക്ക് കടന്ന് വന്ന സമീറ റെഡ്ഡി ഹിന്ദി സിനിമകളില്‍ സജീവമായിരുന്നു. സൂര്യയ്ക്കൊപ്പം വാരണം ആയിരം എന്ന തമിഴ് സിനിമയില്‍ അഭിനയിച്ചതോടെയാണ് തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. 2010 ല്‍ മോഹന്‍ലാലിനൊപ്പം ഒരു നാള്‍ വരും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കുമെത്തി. അക്ഷയ് വര്‍ദയുമായി 2014 ലാണ് സമീറ വിവാഹിതയാവുന്നത്. ഈ ബന്ധത്തില്‍ ഒരു ആണ്‍കുട്ടിയും സമീറയ്ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X