രണ്ട് മാസം പ്രായമുള്ള കൈ കുഞ്ഞുമായി മല കയറ്റം! വീണ്ടും അത്ഭുതപ്പെടുത്തി നടി സമീറ റെഡ്ഡി

ഗർഭകാലം ആഘോഷമാക്കിയ താരമാണ് സമീറ റെഡ്ഡി. ഗർഭിണിയായിരിക്കുമ്പോഴുളള താരത്തിന്റെ അണ്ടർവാട്ടർ ഫോട്ടോഷൂട്ട് വൈറലായിരുന്നു. ഇപ്പോഴിത പ്രസാവനന്തരം മറ്റൊരു ചിത്രത്തിലൂടെ ഞെട്ടിപ്പിച്ചിരിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളില്‌ വൈറലാകുന്നത് താരത്തിന്റെ ഫോട്ടോ ഷൂട്ടാണ്.

sameera reddy

രണ്ട് മാസം പ്രായമുളള മകൾ നൈറയുമായി സമീറ കർണ്ണാടകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കയറിയിരിക്കുകയാണ്. സമീറ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.സമുദ്രനിരപ്പില്‍ നിന്ന് 6300 അടി ഉയരമുള്ള മുല്ലയനഗരി കൊടുമുടിയിലാണ് താരം കയറാൻ ശ്രമിച്ചത്. 6300 അടി ഉയരമുള്ള കൊടുമുടി യാത്ര ശ്വാസതടസം മൂലം പകുതി വഴിയ്ക്ക് നിർത്തി വയ്ക്കേണ്ടി വന്നു. ഈ യാത്ര ചെയ്യാൻ പ്രചോദനമായെന്ന് അറിയിച്ച് ഒരുപാട് അമ്മമാർ തനിയ്ക്ക് മേസേജ് അയച്ചുവെന്നും താരം ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നുണ്ട്.

എന്റെ യാത്രാവിവരണം ഇത്രയധികം ചലനം ഉണ്ടാക്കിയെന്ന് അറിഞ്ഞതിൽ താൻ ഏറെ സന്തുഷ്ടവതിയാണ്.ഒപ്പം കുഞ്ഞുള്ളതിനാല്‍ തളര്‍ന്നിരിക്കല്‍ സാധ്യമായിരുന്നില്ല. ആവശ്യ സമയങ്ങളിൽ അവളെ മുലയൂട്ടി കഷ്ടപ്പാടുകൾ ഒന്നുമില്ലാതെ സുഖകരമായിട്ടായിരുന്നു ഈ യാത്ര. വീഡിയോയ്ക്കൊപ്പം താരം കുറിച്ചു. ഇതിനു മുൻപും സമീറ റെഡ്ഡിയുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X