സമീറ റെഡ്ഡി നാല് മാസം ഗര്‍ഭിണി !!
തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡിയും അമ്മയാകാന്‍ പോകുന്ന സന്തോഷത്തിലാണ്. ഇവിടെ ഗോസിപ്പുകള്‍ക്ക് സ്ഥാനമില്ല. വാര്‍ത്ത സമീറ റെഡ്ഡിയും സ്ഥിരീകരിച്ചിട്ടുണ്ട്. സമീറ നാല് മാസം തികഞ്ഞു നില്‍ക്കയാണത്രെ.
കഴിഞ്ഞ ജനുവരി 21 നാണ് സമീറ റെഡ്ഡിയും ബിസ്‌നസുകാരനായ അക്ഷയ് വര്‍ദ്ദേയും വിവാഹതിരയാത്. രണ്ട് വര്‍ഷം പ്രണയിച്ച് നടന്നതിന് ശേഷമായിരുന്നു വിവാഹം. വിവാഹ ശേഷം സമീറ പൂര്‍ണമായും സിനിമയില്‍ നിന്ന് വിട്ടു നിന്നു. എന്നാല്‍ മടങ്ങിവന്ന് അഭിനയിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.

സൂര്യ നായകനായ 'വാരണം ആയിരം' എന്ന ചിത്രത്തിലൂടെയാണ് സമീറ റെഡ്ഡിയെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. തമിഴകം താണ്ടിയും വിജയം കണ്ട വാരണം ആയിരത്തിന് കേരളത്തിലും ആരാധകരുണ്ടായിരുന്നു. കൂടാതെ മോഹന്‍ലാലിന്റെ നായികയായി 'ഒരു നാള്‍ വരും' എന്ന ചിത്രത്തിലൂടെയും മലയാളികള്‍ക്ക് സമീറ പരിചിതയാണ്.
'വരുധനായകം' എന്ന കന്നട ചിത്രത്തിലാണ് സമീറ ഒടുവില്‍ അഭിനയിച്ചത്. സൂര്യയ്‌ക്കൊപ്പം ഗൗതം മേനോന്റെ 'ധ്രുവനച്ചിത്തിരം' എന്ന ചിത്രത്തിലും സമീറ അഭിനയിക്കാം എന്നേറ്റിരുന്നു. എന്നാല്‍ പിന്നീട് സൂര്യ പിന്മാറിയതോടെ ഗൗതം ചിത്രം ഉപേക്ഷിച്ചു.


Click it and Unblock the Notifications