അമ്മയ്ക്ക് വട്ടായോ എന്നാവും കുട്ടികള്‍ ചിന്തിക്കുന്നുണ്ടാവുക! വീഡിയോ പങ്കുവെച്ച് സമീറ റെഡ്ഡി
വാരണം ആയിരം എന്ന സൂര്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സമീറ റെഡ്ഡി. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം തിളങ്ങിയ നടി വിവാഹ ശേഷം സിനിമ വിട്ടിരുന്നു. വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാണ് സമീറ റെഡ്ഡി കൂടുതല്‍ സജീവമായിരുന്നത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങളെല്ലാം നടി പങ്കുവെക്കാറുണ്ട്.

ലോക് ഡൗണ്‍ കാലത്ത് സമീറ റെഡ്ഡിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. കൊറോണ കാലം വീടിനകത്ത് മക്കളുടെ കുസൃതികള്‍ കണ്ടും അവര്‍ക്കൊപ്പം കളിച്ചും സമയം ചെലവഴിക്കുകയാണ് നടി. ലോക് ഡൗണ്‍ മമ്മിയുടെ ജുഗല്‍ ബന്ധി എന്ന് കുറിച്ചുകൊണ്ടുളള സമീറയുടെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ വൈറലായിരുന്നു. വീട്ടിലെ തിരക്കുകള്‍ക്കിടെയാണ് ഒരു ക്രേസി വീഡിയോയുമായി നടി എത്തിയിരിക്കുന്നത്.
വീഡിയോയില്‍ സാരിയിലും ടീഷര്‍ട്ടിലുമായി മാറിമാറി പ്രത്യക്ഷപ്പെടുന്ന സമീറയെ ആണ് കാണാന്‍ സാധിക്കുക. അമ്മ ക്രേസി ആണോ എന്നാവും ബാക്ക് ഗ്രൗണ്ടില്‍ എന്റെ കുട്ടികള്‍ ചിന്തിക്കുന്നുണ്ടാവുക എന്നും സമീറ കുറിച്ചു. കഴിഞ്ഞ ദിവസം പിടി ഉഷ ഫുള്‍ സ്പീഡിലാണ് നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ പിടിക്കൂ എന്ന് കുറിച്ചുകൊണ്ടുളള മകളുടെ ഒരു വീഡിയോയും സമീറ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. മുട്ടിലിഴഞ്ഞ് വേഗത്തില്‍ നീങ്ങുന്ന സമീറയുടെ മകളെയാണ് വീഡിയോയില്‍ കാണിച്ചത്.
ഗര്‍ഭകാലം ആഘോഷമാക്കി മാറ്റി വാര്‍ത്തകളില്‍ ഇടംനേടിയ താരമാണ് സമീറ റെഡ്ഡി. ഗര്‍ഭം ധരിച്ച സമയത്തുളള നടിയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായ് പന്ത്രണ്ടിനായിരുന്നു സമീറയുടെ ജീവിതത്തിലേക്ക് രണ്ടാമത്തെ കുഞ്ഞും എത്തിയിരുന്നത്. ആഗ്രഹിച്ചത് പോലെ ഒരു പെണ്‍കുട്ടിയെ തന്നെ ഇത്തവണ ലഭിച്ചതിന്റെ സന്തോഷം നടി പങ്കുവെച്ചിരുന്നു. നൈറ എന്നാണ് തന്റെ രണ്ടാമത്തെ കുഞ്ഞിന് സമീറ റെഡ്ഡി പേരിട്ടിരിക്കുന്നത്. മകന്‍ ഹംസിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പുതിയ അതിഥിയുടെ പേര് താരം ആരാധകരെ അറിയിച്ചത്.


Click it and Unblock the Notifications