For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ചിത്രം തട്ടിപ്പായിരുന്നു, യഥാര്‍ത്ഥത്തിലുളള ഒന്ന് ഇപ്പോഴുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു

  |

  തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് സമീറ റെഡ്ഡി. നടിപ്പിന്‍ നായകന്‍ സൂര്യയുടെ വാരണം ആയിരം എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത്. വാരണം ആയിരത്തിലെ മേഘ്‌ന എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെന്നിന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും ബംഗാളിയിലുമെല്ലാം അഭിനയിച്ച താരമാണ് സമീറ. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട് താരം.

  കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യാറുണ്ട്. പ്രസവശേഷം ശരീരഭാരം വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ ബോഡി ഷെയിമിങ്ങിനെ കുറിച്ചെല്ലാം സമീറ റെഡ്ഡി മനസുതുറന്നിരുന്നു. ആ സമയത്തെല്ലാം സ്ത്രീകളില്‍ നിന്നുപോലും പരിഹാസ വാക്കുകള്‍ കേട്ടിരുന്നുവെന്ന് സമീറ പറഞ്ഞിരുന്നു. ഇതെല്ലാം തന്നെ ഏറെ വിഷമിപ്പിച്ചു എന്നും നടി വെളിപ്പെടുത്തി.

  എന്നാല്‍ പിന്നീട് മേക്കപ്പൊന്നുമില്ലാതെ തന്റെ യഥാര്‍ത്ഥ മുഖവും രൂപവും കാണിച്ചുകൊണ്ടുളള നടിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രദ്ധേയമായിരുന്നു. വിമര്‍ശനങ്ങളും കളിയാക്കലുമായി എത്തുന്നവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് സമീറ റെഡ്ഡി നല്‍കാറുളളത്. സിനിമകള്‍ക്ക് പുറമെ ഒരുകാലത്ത് മോഡലിംഗ് രംഗത്തും സജീവമായ താരമായിരുന്നു സമീറ റെഡ്ഡി.

  അതേസമയം നടിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തവണ സിനിമയിലും മോഡലിങ്ങിലും സജീവമായിരുന്ന കാലത്ത് എടുത്ത ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയത്. ഇമേജ് എഡിറ്റിങ്ങ് സോഫ്ട് വെയറുകളുടെ സഹായത്തിലാണ് ഈ ചിത്രങ്ങളെല്ലാം തയ്യാറാക്കുന്നതെന്ന് തന്റെ പോസ്റ്റിലൂടെ സമീറ പറയുന്നു.

  ഈ ചിത്രത്തില്‍ നീര്‍ച്ചുഴികളും മുഖക്കുരവും നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടോ എന്ന് നടി ചോദിക്കുന്നു. വയറില്‍ തൂങ്ങിക്കിടക്കുന്ന ചര്‍മം കാണുന്നുണ്ടോ. യഥാര്‍ത്ഥത്തിലുളള താടിയെല്ലും അരക്കെട്ടും കാണാന്‍ സാധിക്കുന്നുണ്ടോ. എന്റെ ഏത് ശരീരഭാഗമാണ് ഈ ചിത്രത്തില്‍ ടച്ച് അപ്പ് ചെയ്യാത്തത്. ഉത്തരം പറയാം. എന്റെ ശരീരത്തില എല്ലാ ഭാഗങ്ങള്‍ വ്യത്തിയാക്കുകയും വലിക്കുകയും മെലിയിക്കുകയും ചെയ്തിട്ടുണ്ട്.

  ആരാധകര്‍ കാത്തിരുന്ന മറുപടിയുമായി തൃഷ | Filmibeat Malayalam

  എന്റെ കൈയ്യില്‍ എഡിറ്റ് ചെയ്യാത്ത യഥാര്‍ത്ഥ ചിത്രം ഇപ്പോഴുമുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുകയാണ്. എന്റെ ശരീരം എങ്ങിനെയാണോ അങ്ങനെ അതിന് സ്‌നേഹിക്കാന്‍ എനിക്കല്‍പ്പം സമയം എടുക്കേണ്ടി വന്നു. നിങ്ങളെ ആനന്ദിപ്പിക്കാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. സമീറ റെഡ്ഡി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.

  2002ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം മേനേ ദില്‍ തുജ്‌കോ ദിയാ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് സമീറ റെഡ്ഡി. പിന്നാലെ ഹിന്ദിക്കൊപ്പം തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാവുകയായിരുന്നു നടി. മലയാളത്തില്‍ ഒരു നാള്‍ വരും എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. മോഹന്‍ലാലും ശ്രീനിവാസനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

  Read more about: sameera reddy
  English summary
  sameera reddy posted a throwback picture and reveals about its editing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X