തന്റെ മാലാഖ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി സമീറ റെഡ്ഡി! നൈറയുടെ അര്‍ത്ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ
ഗര്‍ഭകാലം ആഘോഷമാക്കി മാറ്റി വാര്‍ത്തകളില്‍ ഇടംനേടിയ താരമാണ് സമീറ റെഡ്ഡി. ഗര്‍ഭം ധരിച്ച സമയത്തുളള നടിയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലായ് പന്ത്രണ്ടിനായിരുന്നു സമീറയുടെ ജീവിതത്തിലേക്ക് രണ്ടാമത്തെ കുഞ്ഞും എത്തിയിരുന്നത്.
ആഗ്രഹിച്ച പോലെ ഒരു പെണ്‍കുട്ടിയെ ഇത്തവണ ലഭിച്ചതിന്റെ സന്തോഷം നടി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ പേരു പങ്കുവെച്ചിരിക്കുകയാണ് നടി. നൈറ എന്നാണ് തന്റെ രണ്ടാമത്തെ കുഞ്ഞിന് സമീറ റെഡ്ഡി പേരിട്ടിരിക്കുന്നത്. മകന്‍ ഹംസിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പുതിയ അതിഥിയുടെ പേര് താരം അറിയിച്ചത്.

ഫോട്ടോയില്‍ ഇരുവരും നൈറ എന്നെഴുതി ഉയര്‍ത്തികാണിക്കുകയാണ്. വര്‍ദേ കുടുംബത്തിലേക്ക് ഞങ്ങളുടെ കുട്ടി വനിതയെ സ്വാഗതം ചെയ്യുന്നു എന്ന് ഇന്‍സ്റ്റഗ്രാമില്‍ സമീറ റെഡ്ഡി കുറിച്ചിരുന്നു.
നൈറ എന്ന പേരിന് ഒരു ദൈവിക ബന്ധമുണ്ടെന്നും അറിയുന്നു. സരസ്വതി ദേവിയുടെ ഭംഗിയെയാണ് ഇത് വിശേഷിപ്പിക്കുന്നത്. ബിസിനസുകാരനായ അക്ഷയ് വര്‍ദെയുമായി 2014ല്‍ ആയിരുന്നു സമീറ റെഡ്ഡിയുടെ വിവാഹം നടന്നത്. വിവാഹ ശേഷം സിനിമാ രംഗത്ത് നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു നടി.


Click it and Unblock the Notifications











