ഗര്‍ഭകാലത്തെ ബോഡി ഷെയിമിങ്! ട്രോളന്മാര്‍ക്കെതിരെ തുറന്നടിച്ച് നടി സമീറ റെഡ്ഡി! കാണൂ

By Midhun Raj

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും മിന്നിത്തിളങ്ങിയ നായികമാരില്‍ ഒരാളായിരുന്നു സമീറ റെഡ്ഡി. സൂപ്പര്‍താരങ്ങളുടെ നായികമായി നടി അഭിനയിച്ച ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. സൂര്യയുടെ വാരണം ആയിരം എന്ന ചിത്രത്തിലൂടെയാണ് സമീറ റെഡ്ഡി തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്കും സുപരിചിതയായി മാറിയത്.

മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായി ഒരുനാള്‍ വരും എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. 2014ല്‍ വിവാഹ ശേഷം സിനിമാ ലോകത്തുനിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു നടി. അടുത്തിടെയായിരുന്നു തങ്ങളുടെ ജീവിതത്തിലേക്ക് രണ്ടാമത്തെ കുഞ്ഞതിഥി വരുന്ന വിവരം സമീറ പങ്കുവെച്ചിരുന്നത്. നടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തു. ഇപ്പോഴിതാ ഗര്‍ഭകാലത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെതിരെ വീണ്ടും രംഗത്തുവന്നിരിക്കുകയാണ് സമീറ റെഡ്ഡി.

ആദ്യ പ്രസവത്തിന് ശേഷം

ആദ്യ പ്രസവത്തിന് ശേഷം

2014ലായിരുന്നു അക്ഷയ് വര്‍ധയുമായുളള സമീറ റെഡ്ഡിയുടെ വിവാഹം നടന്നത്. വിവാഹ ശേഷം നടി സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകത്തും ബോളിവുഡിലും തിളങ്ങിനില്‍ക്കുന്ന സമയത്താണ് നടി സിനിമ രംഗത്തുനിന്നും വിടവാങ്ങിയത്. ചെന്നെയില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു സമീറ. 2015ലാണ് സമീറക്കും ഭര്‍ത്താവ് അക്ഷയ് വര്‍ദെക്കും ആദ്യ കുഞ്ഞ് ജനിച്ചിരുന്നത്. ആദ്യ പ്രസവത്തിന് ശേഷം തന്റെ രൂപഭംഗീ വീണ്ടെടുക്കാന്‍ നടി കുറെ കഷ്ടപ്പെട്ടിരുന്നു.

ട്രോളാക്രമണം നേരിടേണ്ടി വന്നു

ട്രോളാക്രമണം നേരിടേണ്ടി വന്നു

ശരീരഭാരം കൂടിയ സമയത്ത് സമൂഹ മാധ്യമങ്ങളില്‍ നിന്നും ട്രോളാക്രമണം നേരിടേണ്ടി വന്നിരുന്നു സമീറയ്ക്ക്. താന്‍ വീണ്ടുമൊരു കുഞ്ഞിന് ജന്മം നല്‍കുകയാണെന്ന് അടുത്തിടെയായിരുന്നു സമീറ റെഡ്ഡി വെളിപ്പെടുത്തിയിരുന്നത്. തന്റെ പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. സമീറയുടെ ചിത്രം ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

എല്ലാവരും കരീന കപൂറല്ല

എല്ലാവരും കരീന കപൂറല്ല

ഇതിന് പിന്നാലെയാണ് ഗര്‍ഭകാലത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെതിരെ നടി പ്രതികരിച്ചത്. എല്ലാവരും കരീന കപൂറല്ല എന്നാണ് ഇത്തരം ട്രോളുകള്‍ക്ക് സമീറ റെഡ്ഡി നല്‍കിയിരിക്കുന്ന മറുപടി. പ്രസവശേഷം കരീന കപൂറിനെ പോലെ സെക്‌സിയായി തിരിച്ചെത്തുന്നവരുമുണ്ട്. പക്ഷേ എന്നെ പോലെ പഴയരൂപം വീണ്ടെടുക്കാന്‍ സമയമെടുക്കുന്നവരുമുണ്ട്.

ട്രോളുന്നവര്‍ക്ക് ലജ്ജയില്ലേ

ട്രോളുന്നവര്‍ക്ക് ലജ്ജയില്ലേ

എല്ലാവരും കരീന കപൂര്‍ അല്ലല്ലോ സമീറ പറയുന്നു. ആദ്യ പ്രസവത്തിന് ശേഷം രൂപഭംഗി വീണ്ടെടുക്കാന്‍ നല്ല സമയമെടുത്തു. ഭാരം കുറക്കാന്‍ സമയമെടുത്തു. ഇതിനെയൊക്കെ ട്രോളുന്നവര്‍ക്ക് ലജ്ജയില്ലേ, ട്രോളുകള്‍ക്കുളള എന്റെ മറുപടി ഇതാണ്. എനിക്കൊരു സൂപ്പര്‍ പവറുണ്ട്. ഞാനൊരു കുഞ്ഞിന് ജന്മം നല്‍കുകയാണ്. സമീറ റെഡ്ഡി ട്രോളന്മാര്‍ക്ക് മറുപടിയായി പറഞ്ഞു.

സമീറയെ പോലെ കരീനയ്ക്കും

സമീറയെ പോലെ കരീനയ്ക്കും

നേരത്തെ സമീറ റെഡ്ഡിയെ പോലെ കരീന കപൂറും ട്രോളന്മാരുടെ ആക്രമണത്തിന് ഇരയായിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും കിടിലന്‍ മറുടിയുമായിട്ടാണ് നടി രംഗത്തത്തിയിരുന്നത്. അമ്മയാണെന്നും വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണമെന്നും ഉപദേശിച്ചവര്‍ക്കായിരുന്നു കരീനയുടെ മറുപടി വന്നത്. ഒരു സ്ത്രീ അവര്‍ക്കിഷ്ടമുളള ജീവിതമാണ് നയിക്കേണ്ടത്. ഭയമില്ലാതെ ആത്മവിശ്വാസമില്ലാതെ വേണം ജീവിക്കാന്‍ എന്റെ ജീവിത മന്ത്രം അതാണ്. കരീന കപൂര്‍ വിമര്‍ശകര്‍ക്കുളള മറുപടിയായി അന്ന് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X