ഇതാണ് സമീറയുടെ കുഞ്ഞ് രാജകുമാരി!! മകളുടെ ആദ്യം ചിത്രം പക്കുവെച്ച് നടി
ഗർഭകാലം ഇത്രയധികം ആഘോഷമാക്കാമോ? സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സമീറ റെഡ്ഡിയുടെ ചിത്രങ്ങൾ കണ്ടതിനു ശേഷം പ്രേക്ഷകർ ആരാഞ്ഞ ഒരു ചോദ്യമായിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നാണ് ഗർഭകാലം. താരം ഓരോ നിമിഷവും അസ്വദിക്കുകയായിരുന്നു. ഏറെ കാത്തിരിപ്പിനു ശേഷം താരത്തിന് കുഞ്ഞ് പിറന്നിരിക്കുകയാണ്. ഇപ്പോഴിത കുഞ്ഞിന്റെ ചിത്രം ആദ്യമായി ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം.

തന്റെ ശക്തിയാണ്, എവിടേയോ നഷ്ടപ്പെട്ടു പോയ തനിയ്ക്ക് വീണ്ടും വഴിവെട്ടിത്തന്നതും സ്വയം കണ്ടെത്താൻ സഹായിച്ചതും മക്കളാണ്. മാതൃത്വം താൻ ആഘോഷമാക്കുകയാണ്. താൻ ഇപ്പോൾ സന്തോഷവതിയാണ്. മകളുമായിട്ടുളള ചിത്രം പങ്കുവെച്ചു കൊണ്ട് സമീറ റെഡ്ഡി കുറിച്ചു. കൂടാതെ തന്നെ പിന്തുണച്ചതിന് പ്രേക്ഷകരോടുള്ള സന്തോഷവും താരം പങ്കുവെയ്ക്കുന്നുണ്ട്. ജൂലൈ 12 നാണ് സമീറയ്ക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. സമീറയ്ക്കും ഭർത്താവ് അക്ഷയ് വർദെയ്ക്കും മൂന്ന് വയസ്സുള്ള ഒരു മകനുണ്ട്.
ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ചാണ് സമീറ വാർത്തകളിൽ ഇടം നേടിയത്. 9 മാസത്തിലെ നടിയുടെ അണ്ടർവാട്ടർ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏറ്റവും ദുർബലമായ ക്ഷണവും ഭയവും തോന്നുനന ഏറ്റവും ആകാംക്ഷയുള്ള സമയമാണിത്. ഇത് നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. ജീവിതത്തിലെ വ്യത്യാസ്ത ഘട്ടങ്ങളേയും അപൂർവ്വമായ ശരീരത്തേയും നമ്മൾ തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും വേണം. എന്നു കുറിച്ചു കൊണ്ടായിരുന്നു അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ട് ചിത്രം പോസ്റ്റ് ചെയ്തത്


Click it and Unblock the Notifications