എന്റെ ലോകത്തേക്ക് സ്വാഗതം! സമീറ റെഡ്ഡിയുടെ പുതിയ ഫോട്ടോ വൈറലാകുന്നു...

ഗർഭകാലം ആഘോഷമാക്കിയ താരമായിരുന്നു സമീറ റെഡ്ഡി. ഗർഭകാലത്തിന് മുൻപും ശേഷവുമുളള ഓരോ ഘട്ടങ്ങളും അവസ്ഥയും താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ഗർഭകാലം പോലെ അമ്മ ജീവിതവും താരം ആഘോഷിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുഞ്ഞുങ്ങൾക്കൊപ്പമുള്ള താരത്തിന്റെ ചിത്രമാണ്.

sameera reddy

രണ്ട് മാസം മുൻപാണ് സമീററെഡ്ഡിയ്ക്ക് രണ്ടാമത് ഒരു കുഞ്ഞ് പിറന്നത്. പെൺകുഞ്ഞായിരുന്നു അത്. മകൻ വർദെയ്ക്കും മകൾ നൈറയ്ക്കൊപ്പമുള്ള ചിത്രം താരം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ചിത്രം കൂടാതെ കുടുബാംഗങ്ങൾക്കൊപ്പമുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.

എന്റെ ലോകത്തിലേയ്ക്ക് സ്വാഗതം എന്ന് കുറിച്ചു കൊണ്ടാണ് കുഞ്ഞുങ്ങളോടൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. അമ്മയാകാൻ തയ്യാറെടുത്തത് മുതൽ ജീവിതത്തിലെ വിവിദ ഘട്ടങ്ങളെ കുറിച്ച് താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ജീവിതത്തിലെ വ്യത്യസ്ത ഘട്ടകളിൽ നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും വേണം. ഒൻപതാം മാസത്തിലെ ചിത്രങ്ങളോടൊപ്പം താരം കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X