കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ച് നടി സമീറ റെഡ്ഡി! എല്ലാ അമ്മമാർക്കും ഇതൊരു പാഠം
ഗർഭകാലം ആഘോഷമാക്കുകയായിരുന്നു നടി സമീറ റെഡ്ഡി. ഗർഭകാലത്തെ ചിത്രങ്ങളും മറ്റും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. കുഞ്ഞ് ജനിച്ചതിനു ശേഷവും മകൾക്കൊപ്പമുളള രസകരമായ അനുഭവങ്ങൾ നടി വയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിത മകൾക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് സമീറ റെഡ്ഡി.

കുഞ്ഞിനേയും എടുത്ത കൊണ്ട് എസ്കലേറ്ററിൽ കയറി പോകുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബേബി വെയറിങ് ദിവസത്തിനോടനുബന്ധിച്ചാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ദിവസത്തെ കുറിച്ചും ഇതിന്റെ പ്രധാന്യത്തെ കുറിച്ചും ഇപ്പോൾ മാത്രമാണ് ഞാൻ അറിയുന്നത്. കുഞ്ഞിനെ സുരക്ഷിതമായി ഇങ്ങനെ ചേർത്ത് പിടിച്ച് ഒരേ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതിൽ ഞാൻ ഏറെ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. ചെറിയ കുഞ്ഞുങ്ങളുള്ള അമ്മമാർ വീട്ടിലിരിക്കാതെ ഇങ്ങനെ ചെയ്യണമെന്നും നടി പോസ്റ്റിൽ പറയുന്നു. കുഞ്ഞിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.
ദിവസങ്ങൾക്ക് മുൻപ് രണ്ടു മാസം പ്രയമുള്ള കുഞ്ഞിനേയും കൊണ്ട് ഏറ്റവും ഉയരം കൂടിയ കൊടുമുടി കയറിയത് വാർത്തയിൽ ഇടം പിടിച്ചിരുന്നു..സമുദ്രനിരപ്പില്‍ നിന്ന് 6300 അടി ഉയരമുള്ള മുല്ലയനഗരി കൊടുമുടിയിലാണ് താരം കയറാൻ ശ്രമിച്ചത്. 6300 അടി ഉയരമുള്ള കൊടുമുടി യാത്ര ശ്വാസതടസം മൂലം പകുതി വഴിയ്ക്ക് നിർത്തി വയ്ക്കേണ്ടി വന്നിരുന്നു.സമീറ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്


Click it and Unblock the Notifications