കൗമാരത്തിൽ ഇങ്ങനെയായിരുന്നോ! നടിയുടെ പഴയ ചിത്രം കണ്ട് അത്ഭുതപ്പെട്ട് പ്രേക്ഷകർ
താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമാകാറുണ്ട്. ഇങ്ങനെ ഒരു മുഖം തങ്ങളുടെ പ്രിയതാരങ്ങൾക്ക് ഉണ്ടായിരുന്നോ എന്ന് അതിശപ്പെട്ട് ചോദിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി സമീറ റെഡ്ഡി. ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും തന്റെ കുടുംബ വിശേഷങ്ങളും നടി പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറാലാകുന്നത് സമീറ റെഡ്ഡിയുടെ കൗമരകാര കാലത്തെ ചിത്രമാണ്. ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ബ്ലാസ്റ്റ് മൈ പാസ്റ്റ്! ട്രോളന്മാർക്ക് വേണ്ടി എന്ന ക്യാപ്ഷനോടെയാണ് താര ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ കാണുന്നത് സമീറ റെഡ്ഡി തന്നെയാണോ എന്ന് അത്ഭുതത്തോടെ ചോദിക്കുകയാണ് ആരാധകർ. കൗമാര പ്രായത്തിൽ ഭംഗിയുള്ളവരാകാനും അത് മറ്റുള്ളവരാൽ അംഗീകരിക്കാനും തങ്ങൾ വളരെയധികം സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്നു. ഇന്ന് എന്റെ ഭർത്താവും കുട്ടികളും എന്നെ ഞാനായി തന്നെ സ്നേഹിക്കുന്നുണ്ട്. ചിത്രത്തിനോടൊപ്പം താരം കുറിച്ചു.
ശരീരഭാരം കൂടുന്നത് താരങ്ങളെ പോലെ തന്നെ ജനങ്ങളും ഭയപ്പെടുന്ന സംഗതിയാണ്. ശരീരഭാരം വർധിച്ചപ്പോൾ നേരിടേണ്ടി വന്ന മാനസിക പ്രശ്നത്തെ കുറിച്ച് താരം നേരത്തെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. സമീറ റെഡ്ഡിയുടെ പല കുറിപ്പുകളും ആരാധകർക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. ഗർഭകാലത്തെ താരത്തിന്റെ പല ചിത്രങ്ങളും അണ്ടർ വാട്ടർ ഫോട്ടോഷൂ്ടുമെല്ലാം വൈറലായിരുന്നു.


Click it and Unblock the Notifications











