»   » ശരീരപ്രദര്‍ശനവുമായി സമീര റെഡ്ഡി

ശരീരപ്രദര്‍ശനവുമായി സമീര റെഡ്ഡി

Posted By:
Subscribe to Filmibeat Malayalam

കുറേനാളുകളായി ചലച്ചിത്രലോകത്തുണ്ടെങ്കിലും നടി സമീര റെഡ്ഡിയ്ക്ക് വിജയചിത്രങ്ങളെന്ന് പറയാന്‍ അധികം സിനിമകളില്ല. പക്ഷേ ചെയ്ത ചില ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതിലൊന്നായിരുന്നു സൂര്യ നായകനായ വാരണം ആയിരം. മലയാളത്തിലും സാന്നിധ്യമറിയിച്ചിട്ടുള്ള സമീര റെഡ്ഡി, ചലച്ചത്രലോകത്തെ വിരുന്നുകളിലെയും മറ്റു പരിപാടികളെയും പതിവ് സാന്നിധ്യമാണ്.

ഫാഷന്‍ ഷോകളിലും ആവാര്‍ഡ്ദാന ചടങ്ങുകളിലുമെല്ലാം വിവിധ ഗറ്റപ്പുകളില്‍ സമീര എത്താറുണ്ട്. പലപ്പോഴും സമീരയുടെ വസ്ത്രധാരണരീതി ശ്രദ്ധിക്കപ്പെടാറുണ്ട്. പക്ഷേ കഴിഞ്ഞ ദിവസം സ്റ്റൈലില്‍ ഒരുങ്ങിയെത്തിയ സമീര പക്ഷേ ശ്രദ്ധിക്കപ്പെട്ടത് ആകര്‍ഷണീയതയുടെ പേരിലായിരുന്നില്ല.

ഉള്ളിലുള്ളത് ഏറെയും കാണാന്‍ കഴിയുന്നതരത്തിലുള്ള ഫാല്‍ഗുനി-ഷാനേ പീക്കോക്ക് ഷീര്‍ ഗൗണുമിട്ടായിരുന്നു സമീര ബ്ലണ്ടേര്‍സ് പ്രൈഡ്-ഹൗസ് ഓഫ് സ്റ്റൈല്‍ ഫാഷന്‍ ടൂര്‍ പരിപാടിയ്‌ക്കെത്തിയത്. വലിയ ഹിറ്റാകുമെന്ന് കരുതിയായിരിക്കണം സമീര ഈ ഡിസൈനര്‍ വസ്ത്രവുമണിഞ്ഞ് പരിപാടിയ്‌ക്കെത്തിയത്. പക്ഷേ സംഭവം എട്ടുനിലയില്‍ പൊട്ടുകയാണ് ചെയ്തത്. എല്ലായിടത്തും സമീരയുടെ വസ്ത്രധാരണം ശരിയായില്ലെന്നുള്ള തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ശരീരപ്രദര്‍ശനവുമായി സമീര റെഡ്ഡി

പൂക്കളുടെ ഡിസൈന്‍ കൊണ്ട് മാറിടം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രമിട്ടായിരുന്നു സമീരയെത്തിയത്. വസ്ത്രത്തിന്റെ കളര്‍ കോംപിനേഷനും സമീരയുടെ മേക്കപ്പുമെല്ലാം കൂടി ചേരുന്നില്ലെന്ന് മാത്രമല്ല, ഈ വേഷത്തില്‍ സമീരയുടെ ഉള്ള സൗന്ദര്യംകൂടി മങ്ങിപ്പോയെന്ന് പറയാതിരിക്കാന്‍വയ്യ .

ശരീരപ്രദര്‍ശനവുമായി സമീര റെഡ്ഡി

വളരെ പ്രധാനപ്പെട്ടൊരു പരിപാടിയില്‍ സമീര അശ്രദ്ധമായി ഷീര്‍ ഡ്രസ്സുമിട്ട് വന്നുവെന്നതാണ് ഫാഷന്‍ ഗുരുക്കന്മാരെല്ലാം പറയുന്നത്, വസ്ത്രം ഓവര്‍ റിവീലിങ് ആണെന്നാണ് ഭൂരിപക്ഷാഭിപ്രായം.

ശരീരപ്രദര്‍ശനവുമായി സമീര റെഡ്ഡി

ഇപ്പോള്‍ വിവിധ ഭാഷകളിലായി ചില ചിത്രങ്ങളില്‍ സമീര അഭിനയിച്ചുവരുന്നുണ്ട്.

ശരീരപ്രദര്‍ശനവുമായി സമീര റെഡ്ഡി

ബോളിവുഡില്‍ സമീര അഭിനയിക്കാന്‍ പോകുന്ന അടുത്ത ചിത്രം നാം ആണ്. അജയ് ദേവ്ഗണ്‍, ഭൂമിക ചാവ്‌ല എന്നിവരും അഭിനയിക്കുന്ന ചിത്രം അനീസ് ബസ്മിയാണ് സംവിധാനം ചെയ്യുന്നത്.

ശരീരപ്രദര്‍ശനവുമായി സമീര റെഡ്ഡി

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ദ്രുവ നച്ചത്തിരം എന്ന ചിത്രമാണ് തമിഴില്‍ സമീര ചെയ്തുകൊണ്ടിരിക്കുന്നത്.

ശരീരപ്രദര്‍ശനവുമായി സമീര റെഡ്ഡി

സമീര തമിഴില്‍ ആസല്‍, വെടി, വേട്ടൈ തുടങ്ങിയ ചിത്രങ്ങളിലും അഭനയിച്ചിട്ടുണ്ട്.

ശരീരപ്രദര്‍ശനവുമായി സമീര റെഡ്ഡി

മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായ ഒരു നാള്‍ വരും എന്ന ചിത്രത്തിലാണ് സമീര അഭിനയിച്ചിട്ടുള്ളത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായിട്ടായിരുന്നു സമീരയുടെ റോള്‍.

English summary
Sameera Reddy sported a colourful Falguni and Shane Peacock sheer gown with a plunging neckline at the event.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam