അസഹിഷ്ണുതയുള്ളവര്‍ക്ക് ഈ ചിത്രം സമര്‍പ്പിക്കുന്നു!! നിറവയറിൽ അതീവ ഗ്ലാമറസ്സായി സമീറ റെഡ്ഡി
ഗർഭകാലം ആഘോഷമാക്കുകയാണ് നടി സമീറ റെഡ്ഡി. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പ്രേക്ഷകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത നിറവയറുമായി നിൽക്കുന്ന ഒരു ചിത്രം പങ്കുവെയ്ക്കുകയാണ് താരം.
'ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയര്‍ അസ്വദിക്കുന്നതില്‍, അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്'- സമീറ കുറിച്ചു. ഇതിന് മുൻപ് സമീറയ്ക്ക് നേരെ രൂക്ഷ വിമർശനവുമായി ചിലർ രംഗത്തെത്തിയിരുന്നു. ശരീര ഭാരം കൂടിയതായിരുന്നു ഇവരുടെ പ്രശ്നം. ഇവർക്ക് തക്കമറുപടി നൽകിയിരിക്കുകയാണ് താരം.

ആദ്യ പ്രസവനന്തരം നടിയ്ക്ക് നേരിടേണ്ടി വന്ന മാനസിക-ആരോഗ്യ ബുദ്ധിമുട്ടുകളെ കുറിച്ചും ഡിപ്രഷൻ ബാധിച്ചതിനെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. വിഷാദരോഗം പിടപ്പെട്ട സമയത്തായിരുന്നു നടിയുടെ ശരീരഭാരം വർധിച്ചത്. 2014 ആയിരുന്നു സമീറയും വ്യവസായി ആകാഷ് വർധെയും വിവാഹിതരാകുന്നത്. ഒരു ആൺ കുഞ്ഞ് ഇവർക്കുണ്ട്.


Click it and Unblock the Notifications











