വസ്ത്രാലങ്കാരം; സമീറ സനീഷിന് ലിംകാ റെക്കോര്‍ഡ്
കൊച്ചി: ഒട്ടനവധി സിനിമകളില്‍ വസ്ത്രാലങ്കാരത്തിലൂടെ ശ്രദ്ധേയയായ സമീറ സനീഷിന് ലിംക റെക്കോര്‍ഡ്. ഏറ്റവും കുറഞ്ഞ പ്രായത്തിനുളളില്‍ കൂടുതല്‍ സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നടത്തിയെന്ന അപൂര്‍വ ബഹുമതിയാണ് സമീറയെ തേടിയെത്തിയിരിക്കുന്നത്. 2014 മേയ് 14നു പുറത്തിറങ്ങിയ ഹൗ ഓര്‍ഡ് ആര്‍ യു വരെയുള്ള ചിത്രങ്ങള്‍ റെക്കോര്‍ഡിനു വേണ്ടി കണക്കിലെടുത്തു.
30 വയസിന് മുന്‍പ് വെറും അഞ്ചു വര്‍ഷത്തിനുള്ളില്‍ 52 സിനിമകള്‍ക്കാണ് സമീറ വസ്ത്രാലങ്കാരം നിര്‍വഹിച്ചത്. മിക്ക സിനിമകളും വസ്ത്രാലങ്കാരത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ടു എന്നതും സമീറയുടെ നേട്ടമാണ്. 2008ല്‍ ഇജാസ് ഖാന്‍ സംവിധാനം ചെയ്ത ദ് വൈറ്റ് എലിഫന്റിലൂടെയാണ് സമീറ വസ്ത്രാലങ്കാരത്തിലേക്ക് കടക്കുന്നത്.

എന്നാല്‍ 2009ല്‍ ആഷിക് അബു സംവിധാനം ചെയ്ത ഡാഡികൂള്‍ എന്ന സിനിമയാണ് സമീറയ്ക്ക് ബ്രേക്ക് നല്‍കിയതെന്നുപറയാം. പിന്നീടിങ്ങോട്ട് അഞ്ചു വര്‍ഷത്തിനുള്ളില്‍ 52 സിനിമകളാണ് സമീറയുടെ കലാവിരുതിനാല്‍ സമ്പന്നമായത്. മമ്മൂട്ടി ചിത്രമായ ഭാസ്‌കര്‍ ദ് റാസ്‌കല്‍, പ്രേമം, പത്തേമാരി തുടങ്ങിയവയാണ് സമീറയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.
എറണാകുളം ജില്ലയിലെ വൈറ്റില നെടുങ്ങാട്ടുപറമ്പില്‍ ഇബ്രാഹിമിന്റെയും ജമീലയുടെയും മകളാണ് സമീറ. കൊച്ചിന്‍ കലാഭവനില്‍ നിന്നുമാണ് സ്റ്റിച്ചിങ്ങും ഡ്രോയിങ്ങും പെയിന്റിങ്ങും പൂര്‍ത്തിയാക്കിയത്. പിന്നീട് കൊച്ചിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫാഷന്‍ ഡിസൈനില്‍ നിന്നും ഒന്നാം റാങ്കോടെ കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്തു.


Click it and Unblock the Notifications











