ഞാന്‍ കടുത്ത മമ്മൂക്ക ഫാനാണ്! മലയാളികളുടെ ഫാഷന്‍ ഐക്കണ്‍ ആണല്ലോ അദ്ദേഹം: സമീറ സനീഷ്‌

By Midhun Raj

മലയാളത്തില്‍ സ്റ്റൈലിഷ് ലുക്കുകളിലൂടെ പ്രേക്ഷകരുടെ ഒന്നടങ്കം കൈയ്യടി നേടിയ താരമാണ് മമ്മൂട്ടി. മെഗാസ്റ്റാറിന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളിലും വ്യത്യസ്ത തരം കോസ്റ്റ്യൂമുകളാണ് അദ്ദേഹം ധരിക്കാറുളളത്. ഏത് വസ്ത്രം ധരിച്ചാലും നന്നായി ഇണങ്ങാറുണ്ട് താരത്തിന്. സിനിമയിലെ മമ്മൂട്ടിയുടെ വസ്ത്രധാരണവും സ്‌റ്റൈലും കണ്ട് അനുകരിച്ചവരും ഏറെയാണ്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മലയാളത്തിലെ മുന്‍നിര കോസ്റ്റ്യും ഡിസൈനറായ സമീറ സനീഷ് നടനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

mammootty-sameera saneesh

കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് സമീറ മമ്മൂക്കയെക്കുറിച്ച് തുറന്നുപറഞ്ഞത്. മമ്മൂട്ടിയോടൊപ്പം പ്രവര്‍ത്തിക്കാനായത് തന്റ ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യമായി കാണുന്നുവെന്ന് സമീറ പറയുന്നു. "ഞാന്‍ കടുത്ത മമ്മൂക്ക ഫാനാണ്. ഡാഡികൂള്‍ സമയത്ത് വല്ലാത്ത എക്‌സൈറ്റ്‌മെന്റായിരുന്നു. വര്‍ഷങ്ങളായി മലയാളികളുടെ ഫാഷന്‍ ഐക്കണ്‍ ആണല്ലോ മമ്മൂക്ക.

ഏത് ഡ്രസിട്ടാലും ആ ശരീരത്തില്‍ ചേരും എന്നതാണ് എറ്റവും വലിയ പ്രത്യേകത. മമ്മൂക്ക സാധാരണക്കാരന്റെ വേഷം ചെയ്യുമ്പോഴാണ് കോസ്റ്റ്യൂം ഡിസൈനര്‍ എന്ന നിലയില്‍ കടുത്ത വെല്ലുവിളി നേരിടുക. എത്ര മോശം ഡ്രസ് കൊടുത്താലും മമ്മൂക്ക അതിട്ടാല്‍ ഒരു സമ്പന്നനായ വ്യക്തിയാണെന്നേ തോന്നു,. അതുകൊണ്ടു തന്നെ അത്തരം കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്യുമ്പോള്‍ പരമാവധി ഡള്‍ ആക്കിയിട്ടാണ് കൊടുക്കാറ്. വളരെ സോഫ്റ്റായിട്ടുളള മെറ്റീരിയലാണ് മമ്മൂക്കയ്ക്ക് പൊതുവെ ഇഷ്ടം. അഭിമുഖത്തില്‍ സമീറ സനീഷ് തുറന്നുപറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X