ആരാധകര്‍ക്ക് വേണ്ടി 9 കോടി വ്യാജ കളക്ഷന്‍ കൂട്ടിപറഞ്ഞ് തെലുങ്ക് നടന്‍! വൈറലായി പോസ്റ്റര്‍
തെലുങ്കില്‍ സ്പൂഫ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ താരമാണ് സംപൂര്‍ണേഷ് ബാബു. നടന്റെതായി തിയ്യേറ്ററുകളിലെത്തിയ എറ്റവും പുതിയ ചിത്രമാണ് കൊബ്ബാരി മട്ട. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. 3 ദിവസംകൊണ്ട് 12 കോടി കളക്ഷന്‍ എന്ന് കാണിച്ചുകൊണ്ടാണ് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്.

അതേസമയം തന്നെ ആരാധകര്‍ക്കു വേണ്ടി 9 കോടി വ്യാജ കളക്ഷന്‍ കൂട്ടിച്ചേര്‍ത്തതായും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. കണ്ടീഷന്‍സ് അപ്ലൈ എന്ന് സൂചിപ്പിക്കുന്ന ചിഹ്നം ചേര്‍ത്തുകൊണ്ടാണ് പോസ്റ്ററില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത്. സൂപ്പര്‍ താര ചിത്രങ്ങള്‍ തിയ്യേറ്ററില്‍ എത്തുമ്പോള്‍ ഉണ്ടാവാറുളള ഫാന്‍ ഫൈറ്റുകളെ കണക്കിന് പരിഹസിച്ചുകൊണ്ടാണ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്.

തെലുങ്കിലെ ബേണിംഗ് സ്റ്റാറായിട്ടാണ് സംപൂര്‍ണേഷ് ബാബു അറിയപ്പെടുന്നത്. കൊബ്ബരി മട്ട എന്ന ചിത്രത്തില്‍ മൂന്ന് വേഷത്തില്‍ നടന്‍ എത്തുന്നു. മുത്തച്ഛനായ പാപ്പരായിഡു, മകനായ പെഡ്ഡരായിഡു, ചെറുമകനായ ആന്‍ഡ്രോയിഡു എന്നിങ്ങനെയാണ് കഥാപാത്രത്തിന്റെ പേരുകള്‍. ഷക്കീലയും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ സ്പൂഫ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റൂപക് റൊണാള്‍ഡ്‌സണ്‍ സംവിധാനം ചെയ്തിരിക്കുന്നു.

തമിഴ് തെലുങ്ക് മസാല സിനിമകളുടെ സ്പൂഫുകളിലൂടെയാണ് സംപൂര്‍ണേഷ് ബാബു മുന്‍പ് പ്രശ്‌സ്തനായി മാറിയിരുന്നത്. ആഗസ്റ്റ് പത്തിനായിരുന്നു നടന്റെ കൊബ്ബാരിമട്ട എന്ന പുതിയ ചിത്രം റിലീസ് ചെയ്തിരുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു. പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെടുത്തികൊണ്ടുളള ഒരു ട്രെയിലറായിരുന്നു ചിത്രത്തിന്റെതായി പുറത്തുവന്നത്.

പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെടുത്തികൊണ്ടുളള ഒരു ട്രെയിലറായിരുന്നു ചിത്രത്തിന്റെതായി പുറത്തുവന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളെയെല്ലാം കളിയാക്കികൊണ്ടുളള രംഗങ്ങളായിരുന്നു ട്രെയിലറില്‍ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്. നേരത്തെ ഒറ്റ ഷോട്ടില്‍ മൂന്നര മിനിലധികം തെറ്റാതെ ഡയലോഗ് പറയുന്ന സംപൂര്‍ണേഷ് ബാബുവിന്റെ വീഡിയോയും ചിത്രത്തിന്റെതായി വൈറലായിരുന്നു.

വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം ലഭിച്ചിരുന്നത്. സ്പൂഫ് ആക്ഷന്‍ കോമഡി ചിത്രമായിട്ടാണ് സംപുര്‍ണേഷ് ബാബുവിന്റെ കൊബ്ബാരി മട്ട പുറത്തിറങ്ങിയിരുന്നത്. ഇഷിക സിങ്,മഹേഷ് കതി, ഗായത്രി ഗുപ്ത തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നേരത്തെ തെലുങ്കിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ സായി ധരം തേജയായിരുന്നു സിനിമയുടെ ടീസര്‍ ലോഞ്ച് ചെയ്തിരുന്നത്.


Click it and Unblock the Notifications