For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്ന സംവിധായകന്‍ ഇല്ല, വെളിപ്പെടുത്തി ജോമോന്‍

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ വലിയ വിജയം നേടിയ സിനിമകളിലൊന്നാണ് സാമ്രാജ്യം. ജോമോന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ അലക്‌സാണ്ടര്‍ എന്ന അണ്ടര്‍വേള്‍ഡ് ഡോണായാണ് മമ്മൂക്ക എത്തിയത്. 1990ല്‍ പുറത്തിറങ്ങിയ സിനിമ കൂടുതല്‍ കാലം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച മമ്മൂട്ടി ചിത്രം കൂടിയാണ്. ഷിബു ചക്രവര്‍ത്തിയുടെ തിരക്കഥയിലാണ് സംവിധായകന്‍ സാമ്രാജ്യം എടുത്തത്. മമ്മൂട്ടിക്കൊപ്പം വമ്പന്‍ താരനിര അണിനിരന്ന ചിത്രമായിരുന്നു സാമ്രാജ്യം.

  മധു, ശ്രീവിദ്യ, സോണിയ, അശോകന്‍, ക്യാപ്റ്റന്‍ രാജു, വിജയരാഘവന്‍, സത്താര്‍, ജഗന്നാഥ വര്‍മ്മ, സാദിഖ്, ബാലന്‍ കെ നായര്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി. സാമ്രാജ്യത്തിന് പിന്നീട് ഒരു രണ്ടാം ഭാഗം വന്നെങ്കിലും ചിത്രം തിയ്യേറ്ററുകളില്‍ പരാജയപ്പെട്ടു. ഉണ്ണി മുകുന്ദനായിരുന്നു രണ്ടാം ഭാഗത്തില്‍ നായകനായത്.

  അതേസമയം മമ്മൂട്ടിയെയും സാമ്രാജ്യത്തെ കുറിച്ച് സംവിധായകന്‍ ജോമോന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മമ്മൂട്ടി ടൈംസിന്റെ അഭിമുഖത്തിലാണ് മെഗാസ്റ്റാറിനെ കുറിച്ച് മനസുതുറന്ന് സംവിധായകന്‍ എത്തിയത്. മമ്മൂക്കയെ എന്നാണ് ആദ്യം കണ്ടതെന്ന് ഓര്‍മ്മയില്ലെന്ന് ജോമോന്‍ പറയുന്നു. അന്ന് ഞാന്‍ ഐവി ശശി സാറിന്‌റെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്യുന്ന സമയത്ത് മമ്മൂക്കയുളള സിനിമയിലും ജോലി ചെയ്തിരുന്നു.

  അപ്പോ മിക്ക ദിവസവും മമ്മൂക്കയെ കാണാറുണ്ട്. അദ്ദേഹത്തിനൊപ്പം സമയം ചെലവഴിച്ചിട്ടുണ്ട്. ആരുമായും പ്രത്യേകിച്ച് ഒന്നുമില്ല മമ്മൂക്കയ്ക്ക്. എല്ലാവരുമായും സൗഹൃദമുളള ആളാണ് മമ്മൂക്ക. എല്ലാ കാര്യങ്ങളിലും വ്യക്തമായ ധാരണയുണ്ട്. എല്ലാത്തിനെ കുറിച്ച് മനസിലാക്കുകയും ചെയ്യും. എനിക്ക് മമ്മൂക്കയെ ഭയങ്കര ഇഷ്ടമാണ്. ഷൂട്ടിംഗ് സമയത്തേക്കാളും അടുപ്പം മമ്മൂക്കയുമായി ഡബ്ബിംഗ് സമയത്താണ് ഉണ്ടായിട്ടുളളത്.

  ആ സമയത്താണ് കൂടുതല്‍ സംസാരിക്കാനൊക്കെ പറ്റുക. ഞങ്ങള്‍ സൗഹൃദത്തിലായതും ആ സമയത്താണ്. പുതുമുഖ സംവിധായകരെ കൂടുതല്‍ കൊണ്ടുവന്നതില്‍ ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഹീറോയാണ് മമ്മൂക്കയെന്നും സംവിധായകന്‍ പറയുന്നു. സംവിധാനം ചെയ്ത ഒമ്പത് സിനിമകളില്‍ അഞ്ചിലും മമ്മൂക്കയാണ് നായകനായത്. അത് പ്രത്യേകിച്ച് തീരുമാനിച്ചൊന്നും ചെയ്തതല്ലെന്നും കഥയ്ക്ക് അദ്ദേഹം അനുയോജ്യനാണെന്ന് തോന്നിയപ്പോഴാണ് മമ്മൂക്കയുമായി സിനിമകള്‍ ചെയ്തതെന്നും ജോമോന്‍ പറഞ്ഞു.

  മമ്മൂക്കയുമായി മറക്കാന്‍ പറ്റാത്ത അനുഭവം സാമ്രാജ്യം എന്ന സിനിമയാണ്. ഗുരുവായൂരില്‍ ഷൂട്ടിംഗ് സമയത്ത് കഥ പറയാന്‍ ചെന്നപ്പോള്‍ എനിക്ക് കഥ കേള്‍ക്കേണ്ട, നീയൊന്നും സിനിമ ചെയ്യാന്‍ ആയിട്ടില്ല എന്നെങ്ങാനും അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ എനിക്ക് ഈ കരിയര്‍ ഉണ്ടാവുമായിരുന്നില്ല. ജോമോന്‍ എന്ന ഡയറക്ടറും ഉണ്ടാവില്ല. ആ കഥ ഇന്ത്യയിലെ താരങ്ങളില്‍ വേറെ ആര്‍ക്കും ചെയ്യാനും കഴിയില്ല. ആരുമില്ല.

  ചിരഞ്ജീവിക്ക് പോലും സാധിക്കില്ല. അന്ന് മമ്മൂക്ക നോ പറഞ്ഞിരുന്നെങ്കില്‍ ഒന്നും നടക്കില്ലായിരുന്നു. അപ്പോ സിനിമ യാഥാര്‍ത്ഥ്യമായതിനെ കുറിച്ച് തന്നെയാണ് എന്നും ഓര്‍ക്കേണ്ടത്. മമ്മൂക്ക സാമ്രാജ്യത്തിന്‌റെ കഥ വായിക്കുന്നത് ചെന്നൈയില്‍ വെച്ചിട്ടാണ്. അവിടെ മമ്മൂക്ക സ്ഥിരമായി താമസിക്കുന്ന ഒരു ഹോട്ടലുണ്ട്. അന്ന് കഥ പറഞ്ഞപ്പോള്‍ നന്നായിട്ടുണ്ട്. ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കാം എന്ന് പറഞ്ഞു. അങ്ങനെയാണ് സാമ്രാജ്യം യാഥാര്‍ത്ഥ്യമായത്. അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു.

  ഷൈലോക്കിന്റെ ഒന്നാം വാർഷികത്തിൽ ജോബി ജോർജ് | FilmiBeat Malayalam

  മാലിദ്വീപില്‍ അവധി ആഘോഷിച്ച് യഷും കുടുംബവും, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  Read more about: mammootty
  English summary
  Samrajyam Director Jomon Theckan Revealed His Working Experience With Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X