»   » സ്ഥിരം റോളുകള്‍ ചെയ്ത് മടുത്തു എന്ന് സംസ്‌കൃതി

സ്ഥിരം റോളുകള്‍ ചെയ്ത് മടുത്തു എന്ന് സംസ്‌കൃതി

Written By:
Subscribe to Filmibeat Malayalam

തമിഴിലായാലും തെലുങ്കിലായാലും മലയാളത്തിലായാലും നല്ല അടക്കവും ഒതുക്കവുമുള്ള കാമുകിയായിട്ടാണ് സംസ്‌കൃതി ഷേണോയിയെ പ്രേക്ഷകര്‍ കാണാറുള്ളത്. എന്നാല്‍ ഇത്തരത്തിലുള്ള സ്ഥിരം വേഷങ്ങള്‍ ചെയ്ത് ചെയ്ത് താന്‍ മടുത്തു എന്ന് നടി പറയുന്നു. ഒരു കില്ലാടി പെണ്‍കുട്ടിയുടെ വേഷം ചെയ്യാനാണത്രെ സംസ്‌കൃതിയുടെ മോഹം.

സ്ഥിരം വേഷ വീണ്ടും വീണ്ടും ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല. എനിക്ക് ലഭിയ്ക്കുന്ന തിരക്കഥയിലെ വേഷങ്ങള്‍ എല്ലാം കാണാന്‍ ഭംഗിയുള്ള മധുരമായി സംസാരിക്കുന്ന കാമുകിയുടേതാണ്. എനിക്കൊരു കില്ലാടിയായി അഭിനയിക്കാനാണ് ഇഷ്ടം. കാമുകനുമായി വാടാ പോടാ ബന്ധം വേണം. കാമുകനുള്‍പ്പടെ എല്ലാവരും ചെറുതായി ഭയക്കുന്ന ഒരു കഥാപാത്രം.

 samskrithy

ഇത്തരം വേഷങ്ങള്‍ മലയാളത്തില്‍ കുറവാണെന്നും തമിഴിലും തെലുങ്കിലും അത്തരം വേഷങ്ങള്‍ നിരീക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സംസ്‌കൃതി പറഞ്ഞു. ഏത് ഭാഷയിലാണെങ്കിലും ഒരി കില്ലാടി വേഷം കിട്ടിയാല്‍ ചെയ്യുമെന്നും നടി വ്യക്തമാക്കി.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന എന്ന ചിത്രത്തിലാണ് സംസ്‌കൃതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അറബിനാട്ടില്‍ നിന്നും കേരളത്തില്‍ എത്തപ്പെടുന്ന ഷെയ്ഖിന്റെ വേഷത്തില്‍ ബിജു മേനോന്‍ അഭിനയിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി എന്ന കഥാപാത്രമായി സംസ്‌കൃതി എത്തുന്നു. പ്രേമത്തിലൂടെ ശ്രദ്ധേയനായ കൃഷ്ണ ശേഖറിന്റെ കാമുകിയാണ് കീര്‍ത്തി. ലാലു അലക്‌സ് സംസ്‌കൃതിയുടെ അച്ഛന്റെ വേഷത്തിലെത്തുന്നു.

English summary
Samskruthy Shenoy is usually known for her sweet and soft spoken girlfriend characters, even in her Tamil and Telugu outings. The teen star recently revealed to us that her greatest wish is to play a 'killadi' kind of girl!.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam