»   » മഞ്ജുവിന്റെ കരിങ്കുന്നം സിക്‌സസ്, ധനുഷ് അഭിനയിക്കുന്നില്ല, പകരക്കാരനെത്തി

മഞ്ജുവിന്റെ കരിങ്കുന്നം സിക്‌സസ്, ധനുഷ് അഭിനയിക്കുന്നില്ല, പകരക്കാരനെത്തി

Posted By: Sanviya
Subscribe to Filmibeat Malayalam

ദീപു കരുണാകരന്റെ സംവിധാനത്തില്‍ മഞ്ജു വാര്യര്‍ വോളിബോള്‍ കോച്ചിന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. ചിത്രത്തില്‍ തമിഴ് നടന്‍ ധനുഷ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുവെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അറിയുന്നത് ധനുഷ് ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നാണ്. എന്നാല്‍ ധനുഷിന് പകരക്കാരനെയും കണ്ടത്തി കഴിഞ്ഞു. ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ സമുദ്രക്കനിയാണ് മഞ്ജുവിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നത്.

ജയിലില്‍ വോളിബോള്‍ പരീശീലിപ്പിക്കാന്‍ എത്തുന്ന വന്ദന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഭൂരി ഭാഗവും പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ചിത്രീകരിക്കുക. മഞ്ജു വാര്യരിനൊപ്പം ലെനയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹേമലത എന്ന ഐപിഎസ് ഓഫീസറിന്റെ വേഷമാണ് ലെന അവതരിപ്പിക്കുക.

manju-warrier

അനൂപ് മേനോന്‍, മുരളീ ഗോപി, ബാബു ആന്റണി, ജേക്കബ്ബ് ഗ്രിഗറി, ചെമ്പന്‍ വിനോദ്, ബൈജു, സുധീര്‍ കരമന എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അരുണ്‍ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ലെമന്‍ പ്രൊഡക്ഷന്റെ ബാനറില്‍ ജയ്‌മേനോനാണ് ചിത്രം നിര്‍മ്മിക്കുക. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ജയകൃഷ്ണന്‍ ഗുമ്മദി ഛായാഗ്രാഹണം.

English summary
Samudrakani in deepu karunakaran's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam