എല്ലാവരും എന്നെ സഹായിക്കണം, മലയാളികളോട് കേണപേക്ഷിച്ച് സുഡുമോന്‍! കാര്യമിതാണ്..
നവാഗതനായ സക്കറിയുടെ സംവിധാനത്തിലെത്തിയ സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ നൈജീരിയക്കാരന്‍ താരമാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. സുഡുമോന്‍ എന്ന് ഓമനപ്പേരോടെ വിളിക്കുന്ന സാമുവലിന് മലയാളത്തില്‍ വേറെയും അവസരങ്ങള്‍ ലഭിച്ചിരുന്നു.
ജനുവരി പതിനൊന്നിന് തിയറ്ററുകളിലേക്ക് എത്തിയ ഒരു കരീബിയന്‍ ഉഡായിപ്പ് ആണ് സാമുവല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് തിയറ്ററുകളിലേക്ക് എത്തിയ പുതിയ സിനിമ. തമിഴില്‍ നിന്നും പൊങ്കലിന് മുന്നോടിയായി രജനികാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസവും ഈ ദിവസങ്ങളില്‍ റിലീസ് ചെയ്തിരുന്നു. കേരളത്തിലും ഈ സിനിമകള്‍ക്ക് വലിയ സ്വീകരണം ലഭിച്ചതോടെ ഒരു കരീബിയന്‍ ഉഡായിപ്പിന് വളരെ കുറഞ്ഞ തിയറ്ററുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളു.

ഇപ്പോള്‍ ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടി കേണപേക്ഷിച്ച് കൊണ്ട് താരം എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് തന്റെ സിനിമ എല്ലാവരും കാണണമെന്നും ഇല്ലെങ്കില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും താരം തുറന്ന് പറഞ്ഞിരിക്കുന്നത്. മികച്ച അഭിപ്രായം ലഭിച്ചിട്ടും കൂടുതല്‍ തിയറ്ററുകള്‍ ലഭിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം.
ഒരുപാട് പേര്‍ക്ക് സിനിമ കാണാന്‍ ആഗ്രഹം ഉണ്ടെങ്കിലും സാധിക്കുന്നില്ല. തിയറ്ററുകളില്‍ സിനിമ ഇല്ലാത്തതാണ് കാരണം. സിനിമയുടെ ഡിസ്ട്രിബ്യൂഷനിലുണ്ടായ പിഴവുകള്‍ മൂലമാണ് ഇങ്ങനെ സംഭവിച്ചത്. ഞങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കണം. ഞാന്‍ നിങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാവിനെ സഹായിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവുമെന്നും സാമുവല്‍ പറയുന്നു.


Click it and Unblock the Notifications











