Sudani from Nigeria: ''ഹഗ്സ് ആൻഡ് കിസ്സെസ്''!! ജിനു ജോസഫിനു സുഡുമോന്റെ കിടിലൻ മറുപടി....

താൻ എഴുതി പോസ്റ്റിന്റെ സർക്കസം പോലും മനസിലാകാത്ത സാമുവലിൽ നിന്നു നന്ദിയെന്നും പ്രതീക്ഷിക്കുന്നില്ലെന്നും താരം കമന്റ് ചെയ്തു.

സുഡാനി ഫ്രം നൈജീരിയയെ വിട്ടൊഴിയാതെ വിവാദങ്ങൾ പിന്തുടരുകയാണ്. ദിവസങ്ങൾ പിന്നീടുമ്പോൾ പ്രതിഫലത്തെ കുറിച്ചുള്ള വിവാദങ്ങൾ മുറുകുകയാണ്. തനിയ്ക്ക് വളരെ കുറച്ചു രൂപമാത്രമാണ് പ്രതിഫലമായി ലഭിച്ചതെന്നുള്ള നൈജീരിയൻ താരം സമുവലിന്റെ വെളിപ്പെടുത്തലാണ് വിവാങ്ങൾക്ക് തുടക്കം. എന്നാൽ പിന്നീട് താരത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.

sudani from nigeria

സാമുവലിനെ പരിഹസിച്ച് നടൻ ജിനു ജോസഫ് രംഗത്തെത്തിയിരുന്നു. ഞാൻ അഭിനയിച്ച സിനിമകളുടെ നിർമ്മാതാക്കൾ അറിയാൻ എന്ന് പറഞ്ഞു കൊണ്ടാണ് താരം ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സിനിമ ചെയ്യുന്നതിനു മുൻപ് ഒപ്പിട്ട പ്രതിഫല കരാറുകളെ കുറിച്ച് നമുക്ക് മറക്കാം. എനിയ്ക്ക് ഇനിയും കൂടുതൽ വേണം. കാരണം നിങ്ങൾ ചെയ്ത സിനിമ ഇപ്പോൾ സൂപ്പർഹിറ്റായി ഓടുകയാണ്. സമീർ താഹീർ, അമൽ നീരദ്, അൻവർ റഷീദ് ... ഞാൻ കൂടുതൽ പ്രതിഫലം ആഗ്രഹിക്കുന്നു. ഇഞ്ഞീം വേണം ഇഞ്ഞീം വേണം. നിങ്ങൾ തന്ന പ്രതിഫലം വളരെ കുറവാണെന്നു എനിയ്ക്ക് അറിയാം.എന്റെ തൊലിയുടെ നിറം തവിട്ടായതിനാല്‍ ആദ്യ സിനിമയിൽ പ്രതിഫലം പോലും ലഭിച്ചിട്ടില്ല. അടുത്ത സിനിമകൾക്ക് പതിനായിരം രൂപ കിട്ടിയത് തന്നെ കഷ്ടപ്പെട്ടാണ്. ഇഞ്ഞീം വേണം..ഇഞ്ഞീം വേണമെന്ന് പറഞ്ഞ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

എന്നാൽ ഇതിനു മറുപടിയുമായി സുഡുമോൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഹഗ്സ് ആൻഡ് കിസ്സെസ് എന്നാണ് സാമുവൽ ജിനു ജോസഫിനു മറുപടി നൽകിയിരിക്കുന്നത്. എന്നാൽ ഇതു കൊണ്ടെന്നും പ്രശ്നം അവസാനിക്കുന്നില്ല. സുഡുവിന്റെ കമന്റ് മറുപടിയും ജിനു നൽകിയിട്ടുണ്ട്. താൻ എഴുതി പോസ്റ്റിന്റെ സർക്കസം പോലും മനസിലാകാത്ത സാമുവലിൽ നിന്നു നന്ദിയെന്നും പ്രതീക്ഷിക്കുന്നില്ലെന്നും താരം കമന്റ് ചെയ്തു. എന്നാൽ ഇതും കേട്ട് മിണ്ടാതിരിക്കാൻ സുഡുമോൻ തയ്യാറായില്ല. താങ്കൾ പറ‍ഞ്ഞ സർക്കാസം തനിയ്ക്ക് മനസിലായി, ഇതെല്ലാം കണ്ടും കേട്ടുമാണ് താൻ വളർന്നതെന്നും സാമുവൽ മറുപടി നൽകിയിട്ടുണ്ട്. അതേസമയം ജിനുവിന്റെ പ കമന്റിനെതിരെ രൂക്ഷ വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X