കേരളത്തിലേക്ക് വരുന്നു! തനിക്കുളള പൊറോട്ടയും ബീഫും റെഡിയാക്കി വെക്കൂവെന്ന് അറിയിച്ച് സുഡുമോന്‍!
സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സാമുവല്‍ റോബിന്‍സണ്‍. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ മുഖ്യ വേഷത്തിലായിരുന്നു സാമുവല്‍ എത്തിയിരുന്നത്. സൗബിന്‍ ഷാഹിറും ചിത്രത്തില്‍ സാമുവലിനൊപ്പം തുല്ല്യപ്രാധാന്യമുളെളാരു റോളില്‍ എത്തിയിരുന്നു.
പ്രേക്ഷകപ്രശംസകളും നിരൂപക പ്രശംസകളും ഒരേപോലെ നേടിയെടുത്ത ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു കേരളത്തിലെ പ്രേക്ഷകര്‍ നല്‍കിയിരുന്നത്. കാല്‍പ്പന്തിന്റെ ആവേശം ചോരാതെ ഒന്നടങ്കം നിലനിര്‍ത്തിയ സിനിമയില്‍ ആദ്യം മുതല്‍ അവസാനം വരെ മടുപ്പിക്കാത്ത രീതിയിലുളള അവതരണമായിരുന്ന ഉണ്ടായിരുന്നത്.

ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷൈജു ഖാലിദും സമീര്‍ താഹിറും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. ചിത്രത്തില്‍ സുഡുമോന്റെ പ്രകടനം തന്നെയായിരുന്നു എല്ലാവരും എടുത്തുപറഞ്ഞിരുന്നത്. സുഡാനിക്കു ശേഷം മലയാളത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം അടുത്തിടെ സാമുവല്‍ അറിയിച്ചിരുന്നു. താന്‍ കേരളത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും ഇവിടേക്ക് വരാനായി പ്രോജക്ടുകള്‍ക്ക് കാത്തിരിക്കുകയാണെന്നുമാണ് സുഡുമോന്‍ അന്ന് പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം സാമുവല്‍ ഇട്ടൊരു ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. താന്‍ കേരളത്തിലേക്ക് വീണ്ടും എത്തുകയാണെന്ന് പറഞ്ഞാണ് സുഡുമോന്‍ ഫേസ്ബുക്ക പോസ്റ്റിട്ടിരിക്കുന്നത്. താന്‍ വീട്ടിലേക്ക് മടങ്ങിവരികയാണെന്നും എനിക്കുളള പൊറോട്ടയും ബീഫും റെഡിയല്ലേയെന്നുമാണ് അബുദാബി എയര്‍പോട്ടില്‍ നിന്നും സുഡുമോന്‍ കുറിച്ചിരിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ്ക്ക് ശേഷമുളള രണ്ടാമത്തെ ചിത്രത്തിനായാണ് സാമുവല്‍ കേരളത്തിലേക്ക് വരുന്നത്


Click it and Unblock the Notifications











