സുഡാനിക്കു ശേഷം ഒരു കരീബിയന്‍ ഉഡായിപ്പുമായി സാമുവല്‍! ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി
മാറിയ നടനാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. ആദ്യ ചിത്രത്തിലൂടെ സുഡുമോന്‍
എന്ന വിളിപ്പേരും മലയാളികള്‍ സാമുവലിന് നല്‍കിയിരുന്നു. മലയാളത്തിലേക്കുളള
അരങ്ങേറ്റ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കി കൊണ്ടായിരുന്നു സാമുവല്‍
വരവറിയിച്ചിരുന്നത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിറിനൊപ്പം ശ്രദ്ധേയ
പ്രകടനമായിരുന്നു സാമുവല്‍ നടത്തിയിരുന്നത്. സുഡാനി ഫ്രം നൈജീരിയയ്ക്ക്
ശേഷം സാമുവല്‍ നായകനാവുന്ന പുതിയ ചിത്രം വരികയാണ്. നവാഗതനായ എ ജോജിയാണ്

ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍
പുറത്തുവിട്ടിരുന്നു. ആദ്യം പര്‍പ്പിള്‍ എന്ന് പേരിട്ട ചിത്രത്തിന്
പീന്നീട് ഒരു കരീബിയന്‍ ഉടായിപ്പ് എന്നാക്കി മാറ്റുകയായിരുന്നു. വിഷ്ണു
ഗോവിന്ദ്,വിഷ്ണു വിനയന്‍,മെറീന മൈക്കിള്‍,ഋഷി പ്രകാശ്,നിഹാരിക തുടങ്ങിയവരും
ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്, സൂണ്‍ ഇന്‍ തിയ്യേറ്റേഴ്‌സാണ്
ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. കാര്‍ത്തികേയന്‍ സിനിമാസിന്റെ
ബാനറില്‍ ആര്‍വികെ നായര്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു. വേണുഗോപാലാണ്
സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിങ് സന്ദീപ് നന്ദകുമാര്‍,
ഹരിനാരായണന്റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്‌സ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നു.


Click it and Unblock the Notifications