»   » sudani: സിനിമ വിജയിച്ചാൽ പണം നൽകാമെന്ന് പറഞ്ഞിരുന്നു, തന്നെ പറ്റിച്ചു, സുഡുവിന്റെ വീഡിയോ...

sudani: സിനിമ വിജയിച്ചാൽ പണം നൽകാമെന്ന് പറഞ്ഞിരുന്നു, തന്നെ പറ്റിച്ചു, സുഡുവിന്റെ വീഡിയോ...

Written By:
Subscribe to Filmibeat Malayalam

സുഡാനിയെ ഫ്രം നൈജീരിയയെ കുറിച്ച് കൂടുതൽ ആരോപണവുമായി സമുവൽ. ചിത്രത്തിൽ അഭിനയിച്ചതിന് തനിയ്ക്ക് 5 ലക്ഷം രൂപ പോലും പ്രതിഫലം കിട്ടിയില്ലെന്നും താരം പറഞ്ഞു. ആദ്യം ഇതുമായി ബന്ധപ്പെട്ട കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനു ശേഷമാണ് സമുവൽ വീഡിയോയുമായി രംഗത്തെത്തിയത്. കേരളത്തിലെ മാധ്യമങ്ങളും ജനങ്ങളും തന്നെ പിന്തുണക്കുമെന്ന് കരുതുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

വംശീയ വിവേചനം നേരിടേണ്ടി വന്നു, തന്നോട് കാണിച്ചത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സുഡുമോൻ


ചിത്രത്തിൽ നായകതുല്യമായ കഥാപാത്രമാണ് താൻ ചെയ്തത്. കൂടാതെ 14 സിനിമകൾ താൻ ചെയ്തിട്ടുണ്ടെന്നും താരം വീഡിയോയിൽ പറഞ്ഞു. സുഡാനിയിൽ നിന്ന് ലഭിച്ച പ്രതിഫലത്തെ കുറിച്ചു പറയാൻ തന്നെ തനിയ്ക്ക് ബുദ്ധിമുട്ടാണെന്നും സമുവൽ പറഞ്ഞു. മലപ്പുറത്തിന്റേയു ഫുട്ബോളിനേയും പ്രമേയമാക്കി നവാഗതനായ സക്കരിയ്യ സംവിധാനം ചെയ്ത ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രം സൂപ്പർഹിറ്റായി തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സമുവൽ രംഗത്തെത്തിയിരിക്കുന്നത്.


മീനാക്ഷി വാഹനമോടിച്ചത് എങ്ങനെ നിയമലംഘനമാകും!! ആരാധകർ പറയുന്നതിങ്ങനെ...


ലോ ബജറ്റ് ചിത്രം

ഇതൊരു ലോ ബജറ്റ് ചിത്രമാണെന്നറിഞ്ഞ് തന്നെയാണ് അഭിനയിക്കാൻ തീരുമാനിച്ചത്. എന്നാൽ സിനിമ വിജയിച്ചാൽ കൂടുതൽ പണം തനിയക്ക് നൽകാമെന്ന് സംവിധായകർ പറഞ്ഞിരുന്നു. നിങ്ങളെ സന്തോഷവാനാക്കി നാട്ടിലേയ്ക്ക് തിരിച്ചയക്കുമെന്നാണ് അവർ അന്ന് എന്നോട് പറഞ്ഞിരുന്നത്. എന്നാൽ താൻ ഇപ്പോൾ നൈജീരിയയിൽ മടങ്ങി എത്തിയെന്നും ഇതുവരെ തനിയ്ക്ക് പണം ലഭിച്ചിട്ടില്ലെന്നും സമുവൽ പറഞ്ഞു. ഇപ്പോൾ ഇതിൽ തനിയ്ക്ക് ലജ്ജയുണ്ടെന്നും കൂട്ടിച്ചേർത്തു.പ്രതിഫലം വളരെ കുറവ്

മറ്റ് നവാഗതരായ മലയാളി താരങ്ങൾക്ക് ലഭിച്ച പ്രതിഫലം പോലും തനിയ്ക്ക് ലഭിച്ചിരുന്നില്ല. അതു എന്തുകൊണ്ടാണെന്നും താരം ചോദിക്കുന്നുണ്ട്. മറ്റു താരങ്ങളുമായി പ്രതിഫലത്തിന്റെ കാര്യം സംസാരിച്ചപ്പോഴാണ് താൻ ഈ സത്യം മനസിലാക്കിയതെന്നും സമുവൽ പറഞ്ഞു. എല്ലാ ആഫ്രിക്കൻ ജനങ്ങളും പണത്തിന്റെ മൂല്യം അറിയാത്തവരും പാവപ്പെട്ടവരുമാണെന്നുള്ള തോന്നലാണ് വിവേചനത്തിനു പിന്നിലെ കാരണമെന്നാണ് തന്റെ വിശ്വസം. കൂടാതെ എന്റെ തൊലിയുടെ നിറം കറുപ്പായതാണ് മറ്റൊരു കാരണമെന്നും താൻ കരുതുന്നതായി തരം കൂട്ടിച്ചേർത്തു.


സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടു

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. ചിത്രത്തെ ഒരുപാട് സ്നേഹിച്ചിരുന്നുവെന്നും താരം പറഞ്ഞു. അതു കൊണ്ട തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടും അതിന്റെ പ്രേമോഷനും വേണ്ടി താൻ വളരെ കഠിനമായി പ്രയത്നിച്ചുവെന്നും താരം പറഞ്ഞു. അതുകൊണ്ട് തന്നെ കുറച്ചു കൂടി കൂടുതൽ പ്രതിഫലം താൻ അർഹിക്കുന്നുണ്ടെന്നും സമുവൽ പറഞ്ഞു. നിർമ്മാതാക്കൾ അവർ നൽകിയ വാക്ക് പാലിക്കുമെന്ന് കരുതുന്നുവെന്നും കൂട്ടിച്ചേർത്തു.


ആദ്യം പ്രതികരിച്ചില്ല

പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുരിച്ചു താൻ അവരുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അവർ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു പബ്ലിക് പ്ലാറ്റ്ഫോമിൽ ഈ വിഷയം പറയേണ്ടിവന്നത്- സമുവൽ പറഞ്ഞു. ചിത്രത്തിന്റെ വിജയാഘോഷങ്ങളിലടക്കും പങ്കെടുത്തിനു ശേഷമാണ് താരം നാട്ടിലേയ്ക്ക് മടങ്ങിയത്. അതിനു ശേഷമാണ് ഇത്തരത്തിലുള്ള അരോപണവുമായി താരം രംഗത്തെത്തിയത്.


കേരളീയരുടെ സ്നേഹം

തനിയ്ക്ക് വംശീയ അക്രമണങ്ങൾ നേരിട്ടുവെങ്കിലും കേരളീയരെ കുറിച്ചു പറയാൻ താരത്തിന് നൂറ് നാവാണ്. പോസ്റ്റിൽ കേരളത്തെ കുറിച്ചും ജനങ്ങളുടെ സ്നേഹത്തെ കുറിച്ചും താരം പറഞ്ഞിരുന്നു. ഈ ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ സ്നേഹം നേരിട്ടറിയാൻ തനിയ്ക്ക് സാധിച്ചു. കൂടാതെ കേരളത്തിലെ സാംസ്കാകത്തെ കുറിച്ച് മനസിലാക്കാൻ സാധിച്ചതിൽ വളരെ അഭിമാനമുണ്ട്. ഇപ്പോൾ താൻ സംസാരിച്ചത് തനിയ്ക്ക് വേണ്ടി മാത്രമല്ല. വരുന്ന കറുത്ത വർഗക്കാരുടെ തലമുറയ്ക്ക് വേണ്ടിയാണെന്നും ജാതീയവും വംശീയവുമായ വിവേചനങ്ങളെ എതിർക്കണമെന്നും സമുവൽ ഫേസ്ബുക്കിൽ കുറിച്ചു.
English summary
samuel robinson share controversy vedio

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X