സംവൃതയെ തേടി ബോളിവുഡ്
വഴികള്‍ പലത്... പക്ഷേ ലക്ഷ്യം ഒന്നു തന്നെ, ബോളിവുഡ്! ദക്ഷിണേന്ത്യന്‍ നടികള്‍ ഊണിലും ഉറക്കത്തിലും സ്വപ്‌നം കാണുന്ന ആ ലക്ഷ്യത്തിലേക്ക് ഒരു മലയാളി താരം കൂടി.
രസികന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സംവൃതയാണ് ബോളിവുഡിലേക്ക് കാലെടുത്തു വയ്‌ക്കാനൊരുങ്ങുന്ന അടുത്ത താരം. പതിവില്‍ നിന്നും വിപരീതമായി ഒരു ഓഫ് ബീറ്റ് ചിത്രത്തില്‍ നായികയാകാനാണ് സംവൃതയ്‌ക്ക് ബോളിവുഡില്‍ നിന്നും ക്ഷണം ലഭിച്ചിരിയ്‌ക്കുന്നത്.
ശ്രദ്ധേയനായ പരസ്യ സംവിധായകന്‍ ഇസാജ് ഖാന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ ഒരു സ്‌കൂള്‍ ടീച്ചറുടെ വേഷമാണ് സംവൃതയ്‌ക്കുള്ളത്.
മെയ് നാലിന് ഷൂട്ടിംഗ് ആരംഭിയ്‌ക്കുമെന്ന് കരുതപ്പെടുന്ന ഈ ചിത്രം നിര്‍മ്മിയ്‌ക്കുന്നത് ദേശീയ ചലച്ചിത്ര ഫെഡറേഷനും എന്‍ഡിടിവിയുമാണ്. സംവൃതയുടെ ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ട ചിത്രമായ വാസ്‌തവത്തിന്റെ സംവിധായകന്‍ എം. പദ്‌മകുമാറിലൂടെയാണ് സംവൃതയ്‌ക്ക് ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്നതിനുള്ള അവസരം ഒത്തു വന്നിരിയ്‌ക്കുന്നത്.
കമലിന്റെ മിന്നാമിന്നിക്കൂട്ടമാണ് സംവൃത അഭിനയിക്കാനിരിയ്‌ക്കുന്ന മറ്റൊരു ചിത്രം


Click it and Unblock the Notifications