Just In
- 9 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 10 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 10 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 10 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- News
അമേരിക്കയില്‍ ഇനി ബൈഡന്റെ കാലം; ജോ ബൈഡനും കമലഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
- Lifestyle
ശത്രുപക്ഷം സജീവമാകും; ഇന്ന് ജാഗ്രത വേണ്ട രാശിക്കാര്‍
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കല്യാണം കഴിച്ചപ്പോഴാണ് ശരിക്കും സ്വാതന്ത്രം കിട്ടിയത്, മടങ്ങി വരുമ്പോള്‍ സംവൃത പറയുന്നത്
അങ്ങനെ നീണ്ട ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ മടങ്ങിവരവിന് സൂചന നല്കിയ സംവൃത സുനില്‍ സിനിമയിലേക്ക് ഇത്ര പെട്ടന്ന് തിരിച്ചെത്തുമെന്ന് ആരാധകര്‍ കരുതിയില്ല.
ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്റെ നായികയായിട്ടാണ് സംവൃത മടങ്ങിയെത്തുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തെ കുറിച്ചും മടങ്ങിവരവിനെ കുറിച്ചും സംവൃത സുനില്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ദീപ സോമന് നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവൃത.

15 ദിവസം
ഒരു മൂന്ന് നാല് ദിവസം കഴിഞ്ഞ് സെറ്റില്‍ എത്തിയാല്‍ മതിയെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ഈ സിനിമ വേഗം തീര്‍ക്കേണ്ടതുണ്ട്. ഇത് കഴിഞ്ഞിട്ട് വേണം ബിജു ചേട്ടനും (ബിജു മേനോന്) അടുത്ത പ്രൊജക്ടിലേക്ക് കടക്കാന്‍. 15 ദിവസം മാത്രമേ എനിക്ക് ഷൂട്ടിങ് ഉള്ളൂ.

ഷൂട്ടിന് പോകുമ്പോള്‍ മകന്
മൂന്ന് വയസ്സ് പ്രായമായ മകന് അഗസ്ത്യയെ ഷൂട്ടിങിന് പോകുമ്പോള്‍ ഞാന്‍ കൂടെ കൊണ്ടുപോകും. നായിക നായകന്റെ ഷൂട്ടിന് വരുമ്പോള്‍ അമ്മയുടെ അടുത്താക്കിയിട്ടാണ് വരാറുള്ളത്. അതുകൊണ്ട് ഞാന്‍ അടുത്തില്ലാതെ അവന് ശീലിച്ചു. എന്നാല്‍ ഭക്ഷണം കഴിച്ചോ ഉറങ്ങിയോ എന്ത് ചെയ്യുകയായിരിക്കും എന്ന ടെന്‍ഷനായിരിക്കും എനിക്ക് എപ്പോഴും.

ആറ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് വരുമ്പോള്‍
എനിക്ക് നല്ല പേടിയുണ്ട്. 2004 ല്‍ രസികന്‍ എന്ന ചിത്രം ചെയ്യുമ്പോള്‍ ഒരു പേടിയും, ആത്മവിശ്വാസക്കുറവും ഇല്ലായിരുന്നു. എന്തെന്നാല്‍ സിനിമയെ കുറിച്ച് കൂടുതലൊന്നും അറിയില്ല എന്നതുതന്നെ. പക്ഷെ എട്ട് വര്‍ഷത്തെ അഭിനയ ജീവിതവും, അത് കഴിഞ്ഞുള്ള ആറ് വര്‍ഷത്തെ ഇടവേളയും കഴിഞ്ഞ് വരുമ്പോള്‍ എനിക്ക് നല്ല പേടിയുണ്ട്.

സീനിയറായില്ലേ..
പണ്ട് സെറ്റിലെല്ലാവരെയും ചേട്ടാ ചേച്ചീ എന്ന് വിളിച്ച് നടക്കുന്ന കുട്ടിയായിരുന്നു ഞാന്‍. അതില്‍ നിന്ന് വ്യത്യാസം തോന്നിയത് നായികാ നായകന്റെ സെറ്റിലെത്തിയപ്പോഴാണ്. എല്ലാവരും നമ്മളെയാണ് ചേച്ചീ എന്ന് വിളിക്കുന്നത്. സീനിയറായില്ലേ. അതുകൊണ്ട് തന്നെ അത്രയും ഗൗരവത്തോടെ ഞാനും സിനിമയെ സമീപിക്കണം.

മാറ്റം നിരീക്ഷിക്കുകയായിരുന്നു
പുതുതായി ഇറങ്ങിയ എല്ലാ സിനിമകളും ഞാന്‍ കാണാറുണ്ട്. മലയാള സിനിമയിലെ മാറ്റങ്ങളെ മനസ്സിലാക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. അഭിനയത്തിന്റെ കാര്യത്തിലും പ്രകടമായ മാറ്റങ്ങളുണ്ട്. പുതുതായി വരുന്ന സംവിധായകര്‍ എന്നോട് അതിന് ആവശ്യപ്പെടുമോ എന്നാണ് പേടി. എന്ത് തന്നെയായാലും കാത്തിരിക്കാം..

എന്തുകൊണ്ട് ഈ സിനിമ
ഞാന്‍ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും ധാരാളം കഥകള്‍ കേട്ടിട്ടുണ്ട്. പലതും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ കാര്യങ്ങളും ഒത്തുവന്നില്ല. ഈ സിനിമ വരുമ്പോള്‍ ഞാന്‍ തയ്യാറായിരുന്നു. മറ്റ് സിനിമകള്‍ക്ക് 30 മുതല്‍ 40 ദിവസം വരെ വേണം. ഇതിന് 15 ദിവസത്തെ ഷൂട്ടിങ് മാത്രമേയുള്ളൂ. പിന്നെ എനിക്ക് അണിയറ പ്രവര്‍ത്തകരിലും വിശ്വാസമുണ്ട്. ഒരു വടക്കന്‍ സെല്‍ഫിയുടെ സംവിധായകനാണ് ജി പ്രജിത്ത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ എഴുത്തുകാരനാണ് സജീവ് പഴൂര്‍.

കഥാപാത്രത്തെ കുറിച്ച്
തിരിച്ചുവരവില്‍ വെറുതേ വന്നുപോവുന്ന ഒരു കഥാപാത്രത്തെ ചെയ്തുപോവാന്‍ എനിക്ക് താത്പര്യമില്ല. ഈ ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയായിട്ടാണ് എത്തുന്നത്. ഞങ്ങള്‍ക്കൊരു മകളുമുണ്ട്. കേരളത്തിലെ പതിവ് വീട്ടമ്മ തന്നെയാണ്. എന്നാല്‍ വ്യക്തിത്വത്തില്‍ ചില മാറ്റങ്ങള്‍. ഒരു നാട്ടിന്‍പുറത്തുകാരിയാണ്.

കഴിഞ്ഞ ആറ് വര്‍ഷം
ഭര്‍ത്താവ് അഖില്‍ എനിക്ക് വളരെ അധികം പിന്തുണ നല്‍കാറുണ്ട്. ഞാന്‍ കലാരംഗത്ത് നില്‍ക്കുന്നത് തന്നെയാണ് അദ്ദേഹത്തിന് ഇഷ്ടം. എന്നാല്‍ എനിക്ക് വിവാഹം ശേഷം ഇതില്‍ നിന്നൊക്കെ വിട്ടു നില്‍ക്കണമായിരുന്നു. യു എസ്സില്‍ ഞാന്‍ ഒറ്റയ്ക്കാണ് പുറത്ത് പോകുന്നത്. ട്രെയിനിലൊക്കെ ഒറ്റയ്ക്ക് യാത്ര ചെയ്യും. മുന്‍പ് ചെയ്യാന്‍ പറ്റാത്ത പല കാര്യങ്ങളും ഇപ്പോള്‍ ഒറ്റയ്ക്ക് ചെയ്യുന്നു. ശരിക്കും വിവാഹത്തിന് ശേഷമാണ് സ്വാതന്ത്രം കിട്ടിയത്. പാചകം പഠിച്ചതും വിവാഹത്തിന് ശേഷമാണ്.

സിനിമ മിസ്സ് ചെയ്തില്ലേ..
അങ്ങനെയായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ നായിക നായകന്റെ സെറ്റിലെത്തിയപ്പോഴാണ് കഴിഞ്ഞ ആറ് വര്‍ഷം ഞാന്‍ മിസ്സ് ചെയ്യുകയായിരുന്നു എന്ന് മനസ്സിലായത്. ജനങ്ങളില്‍ നിന്ന് അതേ സ്നേഹവും പ്രതികരണവും ലഭിയ്ക്കുമ്പോഴും സ്വന്തമായി പണം സമ്പാതിക്കുമ്പോഴും ആ തിരിച്ചറിവുണ്ടായി.

ഈ ലുക്ക് നിലനിര്‍ത്തിയത്
സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ വര്‍ക്കൗട്ട് ചെയ്യും. പിന്നെ പ്രധാന എക്സസൈസ് മകനൊപ്പം കളിക്കുമ്പോഴാണ്. അവന് പ്ലേ സ്കൂളില്‍ നിന്ന് വന്നാല്‍ തുടങ്ങും. ഷോപ്പിങ്ങും മറ്റുമായി അവനെയും തൂക്കിയുള്ള നടത്തവുമുണ്ടല്ലോ.

ഡബ്ല്യു സി സി യെ കുറിച്ച്
നല്ലതല്ലേ. സ്ത്രീകള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നു എന്നത് നല്ല കാര്യമാണ്. എനിക്കും എന്റേതായ അഭിപ്രായ പ്രകടനങ്ങളുണ്ട്. പക്ഷെ അത് സോഷ്യല്‍ മീഡിയിലൂടെയോ ഒരു പൊതു പ്ലാറ്റ്ഫോമിലോ വന്ന് പറയാന്‍ താത്പര്യമില്ല.

പുതിയ പ്രൊജക്ടുകള്‍
ചില കഥകള്‍ വരുന്നുണ്ട് ഒന്നും തീരുമാനിച്ചിട്ടില്ല. ഈ സിനിമയ്ക്ക് മുന്‍പേ ഒരു സിനിമയെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിപ്പോയി. അത് നടക്കുമോ എന്ന് ഇപ്പോഴും ഉറപ്പ് പറയാന്‍ സാധിക്കില്ല- സംവൃത പറഞ്ഞു.