കേട്ടതെല്ലാം കെട്ടുകഥ; സംവൃത സുനിലിതാ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം
സംവൃത സുനില്‍ വിവാഹ മോചിതയാകുന്നു എന്നും മറ്റും വാര്‍ത്തകള്‍ വന്നിട്ട് അത്രയധികം നാളുകളായിട്ടില്ല. ആഴ്ചകള്‍ക്ക് മുമ്പാണ് അമേരിക്കയില്‍ ഭര്‍ത്താവിനൊപ്പം സെറ്റില്‍ഡായ സംവൃത സുനില്‍ വിവാഹ മോചിതയാകുന്നു എന്ന് വാര്‍ത്തകള്‍ വന്നത്.
സംവൃതയുടെ അച്ഛന്‍ വാര്‍ത്ത നിഷേധിച്ച് രംഗത്ത് വന്നിട്ടും ആരും വിശ്വസിച്ചിരുന്നില്ല. ഒടുവില്‍ സംവൃത തന്നെ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ഞാനിപ്പോള്‍ സന്തോഷമായ കുടുംബ ജീവിതം നയിക്കകയാണെന്നായിരുന്നു സംവൃത പറഞ്ഞത്. എന്നിട്ടും വിശ്വസിക്കാത്തവര്‍ താഴെയുള്ള ഫോട്ടോ നോക്കൂ.

സംവൃത സുനിലും ഭര്‍ത്താവ് അഖില്‍ ജയരാജും അവരുടെ മകളും. വനിതയുടെ ഓണം സ്‌പെഷ്യല്‍ അഡിഷന്റെ കവര്‍ ഫോട്ടോയ്ക്ക് വേണ്ടി എടുത്തതാണിത്. കേട്ടതെല്ലാം വ്യാജമാണെന്ന് ഈ ചിത്രം പറയും
2012 നവംബര്‍ ഒന്നിന് കാലിഫോര്‍ണിയയില്‍ വാള്‍ട്ട് ഡിസ്‌നി കമ്പിനിയില്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖില്‍ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയായിരുന്നു സംവൃതയുടെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം


Click it and Unblock the Notifications











