സംവൃതയുടെ മിന്നുകെട്ടും പൊടിപൊടിയ്ക്കും

കണ്ണൂരര്‍ വാസന്‍ മൈതാനിയില്‍ നടക്കുന്ന വിവാഹചടങ്ങുകള്‍ക്ക് മുനീശ്വരന്‍ കോവിലിലെ ശാന്തിമാരാണ് നേതൃത്വം നല്‍കുക. പ്രിയതാരത്തിന്റെ മിന്നുകെട്ടിന് ആരാധകപ്രവാഹമുണ്ടാകുമെന്നതിനാല്‍ പ്രത്യേകക്ഷണക്കത്ത് വഴിയാണ്
ചടങ്ങിലേക്ക് അതിഥികള്‍ക്കു പ്രവേശനമുണ്ടാകുക.
വിവാഹശേഷം നവംബര്‍ ആറിനു എറണാകുളം ലെ മെറീഡിയന്‍ ഹോട്ടലില്‍ ഗംഭീര വിവാഹ പാര്‍ട്ടിയും വധുവരന്മാര്‍ ഒരുക്കിയിട്ടുണ്ട്. മലയാളസിനിമയിലെ പ്രമുഖരെല്ലാം ചടങ്ങില്‍ പങ്കെടുക്കും. നവംബര്‍ 21ന് ഭര്‍ത്താവിനൊപ്പം സംവൃത കാലിഫോര്‍ണിയയിലേക്ക് പറക്കുന്നതോടെ മലയാള സിനിമയ്ക്ക് ഒരു കലാകാരി കൂടി നഷ്ടപ്പെടുകയായി.
വിദേശയാത്രയുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കുന്നതിന്റെ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കാനായി മാസങ്ങള്‍ക്കു മുമ്പ് തന്നെ കോഴിക്കോട് ആര്യസമാജത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. അതിനാല്‍ പരമ്പരാഗത രീതിയിലുള്ള വിവാഹച്ചടങ്ങുകള്‍ മാത്രമാണ് ഇനി നടക്കാനുള്ളത്.
എട്ടു വര്‍ഷത്തെ അഭിനയജീവിതത്തിനാണ് വിവാഹത്തോടെ സംവൃത വിരാമമിടുന്നത്. 2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി ആണ് സംവൃത അരങ്ങേറ്റം. ലാല്‍ജോസിന്റെ തന്നെ അയാളും ഞാനും എന്ന ചിത്രം ഹിറ്റിലേക്ക് കുതിയ്ക്കുന്നത് സംവൃത വിവാഹപ്പന്തലിലേക്ക് കയറുന്നത്. എട്ടു വര്‍ഷത്തിനിടെ നാല്‍പതോളം ചിത്രങ്ങളില്‍ വേഷമിട്ട സംവൃതയുടെ 101 വെഡ്ഡിംഗ് എന്ന സിനിമ കൂടി ഇനി തിയറ്ററുകളിലെത്താനുണ്ട്.
ആദ്യപേജില്‍


Click it and Unblock the Notifications