Just In
- 17 min ago
മമ്മൂട്ടി ചിത്രത്തിന്റെ പ്രശ്നങ്ങളുമായി നില്ക്കുന്ന സമയത്താണ് മോഹന്‍ലാല്‍ അത് പറഞ്ഞത്: ഭദ്രന്
- 24 min ago
ഒടുവില്‍ സുമംഗലിഭഃവ സീരിയലും അവസാനിക്കുന്നു; ക്ലൈമാക്സ് എപ്പിസോഡിന് ദിവസങ്ങള്‍ മാത്രമെന്ന് സോനു
- 50 min ago
മമ്മൂട്ടിയോടും ദിലീപിനോടുമുള്ള ആത്മബന്ധം; കാവ്യ മാധവനും മഞ്ജു വാര്യരുമാണ് പ്രിയപ്പെട്ട നടിമാരെന്ന് പൊന്നമ്മ
- 1 hr ago
ഡാന്‍സ് കളിച്ചത് കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണെന്ന് പറഞ്ഞവരുണ്ട്, വെളിപ്പെടുത്തി പാര്‍വ്വതി കൃഷ്ണ
Don't Miss!
- News
ഗൾഫ് മെഡിക്കൽ സർവകലാശാല സന്ദർശിച്ച് മന്ത്രി മുരളീധരൻ; ഡോക്ടർമാരുടെ സേവനം പ്രശംസനീയമെന്ന് മന്ത്രി
- Automobiles
കാര്‍ ടയര്‍ വിതരണം നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച് മിഷലിന്; കാരണം ഇതാണ്
- Finance
അനായാസ പണം മാറ്റത്തിന് 'ഇന്‍സ്റ്റാ എഫ്എക്സ്' ആപ്പുമായി ഐസിഐസിഐ ബാങ്ക്
- Sports
IPL 2021: ഒരേയൊരു എബിഡി, 100 കോടി ക്ലബ്ബില്‍!- കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്
- Lifestyle
എണ്ണ എത്ര നാള് വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാം, പൊടിക്കൈ ഇതാ
- Travel
സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സംവൃത സുനില്‍ സിനിമയിലേക്ക് തിരിച്ചുവരുന്നു! നായകനായി ഒപ്പമെത്തുന്നത് ആരാണെന്നറിയുമോ? കാണൂ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സംവൃത സുനില്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് താരം തുടക്കം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ താരം സാന്നിധ്യം അറിയിച്ചിരുന്നു. കൈനിറയെ സിനിമകളുമായി സജീവമായി തുടരുന്നതിനിടയിലാണ് താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. അഖിലുമായുള്ള വിവാഹ ശേഷം കാലിഫോര്ണ്ണിയയിലേക്ക് പോയതോടെ സിനിമയുമായുള്ള ബന്ധവും അവസാനിക്കുകയായിരുന്നു. ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം. സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്ക് താരത്തിന്റെ ചിത്രങ്ങള്‍ വൈറലാവാറുണ്ട്.
കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ട്! മോഹന്‍ലാലിന്റെ തുറന്നുപറച്ചില്‍ വൈറലാവുന്നു!
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ നായികനായകനിലൂടെയാണ് താരം തിരിച്ചെത്തിയത്. പുതിയ ചിത്രത്തിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഈ പരിപാടി നടത്തിയത്. മെന്റര്‍മാരായാണ് സംവൃത സുനിലും കുഞ്ചാക്കോ ബോബനുമെത്തിയത്. നാളുകള്‍ക്ക് ശേഷം ടെലിവിഷന്‍ പരിപാടിയിലൂടെ തിരിച്ചെത്തിയതോടെയാണ് സിനിമാതിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. കാത്തിരിപ്പിനൊടുവില്‍ ബിജു മേനോന് ചിത്രത്തിലൂടെ താരം തിരിച്ചെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
നടന് ഹരീഷ് ഉത്തമന് പ്രണയസാഫല്യം! വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു കാണൂ!

സംവൃത സുനില്‍ തിരിച്ചുവരുന്നു
വിവാഹ ശേഷം അഭിനയത്തോട് വിട പറയുന്ന അഭിനേത്രികളുടെ സ്ഥിരം ശൈലി തന്നെയായിരുന്നു സംവൃത സുനിലും പിന്തുടര്ന്നത്. വിവാഹ ശേഷം വിദേശത്തേക്ക് പോയതോടെ താരത്തെ കാണാനേ കിട്ടുന്നില്ലെന്നായിരുന്നു ആരാധകരുടെ പരാതി. ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലാവാറുണ്ടെന്നല്ലാതെ താരത്തെക്കുറിച്ചുള്ള മറ്റ് വിശേഷങ്ങളൊന്നും അറിയാനേയുണ്ടായിരുന്നില്ല. നാളുകള്‍ക്ക് ശേഷം താരം സിനിമയിലേക്ക് തിരിച്ചെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

നിരവധി അവസരങ്ങള്‍
മിനിസ്ക്രീനിലൂടെ തിരിച്ചുവന്ന താരത്തിനെത്തേടി നിരവധി അവസരങ്ങളെത്തിയിരുന്നു. താരത്തോട് നേരിട്ടും സിനിമാതിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ആരാധകര്‍ ഉന്നയിച്ചിരുന്നു. ബിജു മേനോന് നായകനായെത്തുന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് താരം തിരിച്ചുവരവിനൊരുങ്ങുന്നത്.

ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
അമേരിക്കയിലുള്ള താരത്തിനോട് സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നുവെന്നും താരം തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പേരും സംവൃതയുടെ വരവിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ അടുത്ത് തന്നെ പുറത്തുവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമാലോകവുംആരാധകരും ഒരുപോലെ കാത്തിരിക്കുകയാണ് സംവൃതയുടെ തിരിച്ചുവരവിനായി.

ദിലീപ് ചിത്രത്തിലൂടെ തുടങ്ങി
ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനില്‍ തങ്കി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നുണക്കുഴി കവിളും നീണ്ട മുടിയുമായെത്തിയ ശാലീന സുന്ദരിയെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും സംവൃതയ്ക്ക് ലഭിച്ചിരുന്നു.

മികച്ച സ്വീകാര്യത
ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് സംവൃത. വ്യത്യസ്തമായ സിനിമകളുമായി താരമെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. ഗ്ലാമറസ് രംഗങ്ങളോട് തുടക്കം മുതലേ തന്നെ അകലം പാലിച്ച താരം കൂടിയാണ് സംവൃത. മോഡേണ്‍ വേഷവും നാടന്‍ കഥാപാത്രത്തെയും ഒരുപോലെ അവിസ്മരണീയമാക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.