For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു ബ്രേക്ക് ആഗ്രഹിച്ചിരുന്നു!! സിനിമാ നടിയാണെന്ന് പോലും മറന്നു, അ‍ഞ്ച് വർഷത്തെ കുറിച്ച് സംവൃത

  |

  മൂട്ടോളം നീണ്ട കിടക്കുന്ന തലമുടിയു പ്രേക്ഷകരെ മയക്കുന്ന നിഷ്കളങ്കമായ ചിരിയുമായി ലാൽ ജോസ് ചിത്രമായ രസികനിലൂടെ മലയാള സിനിമ ലോകത്തെത്തുന്നത്. വളരെ പെട്ടെന്ന് തന്നെ സംവൃത മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. പിന്നീട് പുറത്തു വന്ന ചെറുതും വലുതുമായ താരത്തിന്റെ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു . ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച നടിയായി സംവൃത മാറുകയായിരുന്നു.

  വിവാഹിതരാണെന്ന നിലപാടിൽ ഉറച്ച് നടൻ!! നടിയുമായുളള വിവാഹവും സ്വകാര്യ വീഡിയോയും പുറത്ത്

  2004 മുതൽ 2012 വരെ മലയാള സിനിമയിൽ സംവൃത സജീവമായിരുന്നു. പിന്നീട് വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് ഒരു ചെറിയ ബ്രേക്ക് എടുത്ത് കുടുംബിനിയായി ഒതുങ്ങി കൂടുകയായിരുന്നു താരം. ലാൽ ജോസ് ചിത്രത്തിലൂടെ വന്ന് ലാൽ ജോസ് ചിത്രത്തിലൂടെ തന്നെയായിരുന്നു താരം ഒരു ബ്രേക്ക് എടുത്തതും. ഇപ്പോഴിത വീണ്ടും സിനിമയിലേയ്ക്ക് രണ്ടാം വരവിനായി തയ്യാറെടുക്കുകയാണ് സംവൃത. എന്നാൽ സിനിമയിലേയ്ക്ക് ഒരു തിരിച്ച് വരവ് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നാണ് സംവൃത പറയുന്നത്. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യവും 5 വർഷത്തെ സിനിമ വിട്ടൊരു ജീവിതത്തെ കുറിച്ചും പറഞ്ഞത്.

  അതിർത്തിക്കപ്പുറത്തുള്ള ഭീകരത ഇല്ലാതാക്കാം..!! നമുക്ക് ഇടയിലുളള ഭീകരരെ എന്ത് ചെയ്യും... മോഹൻലാലിന്റെ പുതിയ ബ്ലോഗ് വൈറലാകുന്നു...

   സത്യം പറഞ്ഞാൽ വിശ്വസിക്കുമോ

  സത്യം പറഞ്ഞാൽ വിശ്വസിക്കുമോ

  അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സവൃത വീണ്ടും സിനിമയിലേയ്ക്ക് മടങ്ങി എത്തുന്നത്. ഒരു വടക്കൻ സെൽഫിയുടെ സംവിധായകൻ പ്രജിത്ത് ഒരുക്കുന്ന സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ താരം വീണ്ടും സിനിമയിൽ എത്തുന്നത്. ബിജു മേനോനാണ് ചിത്രത്തിൽ സംവൃതയുടെ നയകനായി എത്തുന്നത്. സംവൃതയെ പോലെ തന്നെ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്.

   ആഗ്രഹിച്ച ഇടവേള

  ആഗ്രഹിച്ച ഇടവേള

  സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു സവൃത വിവാഹിതയാകുന്നതും പിന്നീട് അഭിനയം നിർത്തി അമേരിക്കയിൽ പോകുന്നത് സംവൃത സിനിമയിൽ നിന്ന് ബ്രേക്കെടുത്തത് പ്രേക്ഷകരെ അൽപം വിഷമത്തിലാക്കിയിരുന്നു. എന്നാൽ സിനിമയിൽ നിന്ന് ബ്രേക്കെടുക്കാൻ സംവൃത ആഗ്രഹിച്ചിരുന്നത്രേ. സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. തിരക്കേറിയ ജീവിതത്തിൽ നിന്ന് ഒരു ബ്രേക്ക് എടുക്കാൻ ആഗ്രഹിച്ചിരുന്നു. അതു കൊണ്ട് തന്നെ കിട്ടിയ ഇടവേള ഒരുപാട് ആസ്വദിച്ചിരുന്നു. അതിനാൽ തന്നെ നഷ്ടബോധം ഒട്ടും തന്നെയില്ലയെന്നും താരം കൂട്ടിച്ചേർത്തു.

   സിനിമ നടിയാണെന്ന് പോലും മറന്നു

  സിനിമ നടിയാണെന്ന് പോലും മറന്നു

  അമേരിക്കയിൽ ഭർത്താവിന് ധാരളം സുഹൃത്തുക്കളുണ്ട്. ക്രമേണേ അവരെല്ലാം എന്റെ സുഹൃത്തുക്കളാവുകയായിരുന്നു. അവർക്കിടയിൽ ഒരിക്കൽ പോലും ഒറ്റപ്പെടൽ ഉണ്ടായിട്ടില്ല. ആ സമയത്ത് താനൊരു സിനിമ നടിയാണെന്നുള്ള കാര്യം തന്നെ മറന്നു പോയിരുന്നു. സാധാരണ ഒരു വീട്ടമ്മയായി ഭർത്താവിനും മേനും ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാൻ പഠിച്ചു. സത്യത്തിൽ ഇത്രയും കാലം കഴിഞ്ഞു പോയത് അറിഞ്ഞില്ലെന്നും സംവൃത പറഞ്ഞു.

  വീണ്ടും മേക്കപ്പ് ഇട്ടത് വർഷങ്ങൾക്ക് ശേഷം

  വീണ്ടും മേക്കപ്പ് ഇട്ടത് വർഷങ്ങൾക്ക് ശേഷം

  വിവാഹ ശേഷം സിനിമയിൽ നിന്ന് ബ്രേക്കെടുത്ത താരത്തെ വീണ്ടും കാണാൻ കഴിഞ്ഞത് ലാൽജോസ് തന്റെ പുതിയ ചിത്രത്തിനു വേണ്ടി നായികയേയും നായകനേയും കണ്ടെത്തുന്നതിനു വേണ്ടി സംഘടിപ്പിച്ച റിയാലിറ്റി ഷോയിലൂടെയാണ്. ലാൽ ജോസിനു ചാക്കോച്ചനോടൊപ്പം മെന്ററായി സംവൃതയും എത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം ആ റിയാലിറ്റി ഷോയിൽ ജഡ്ജായി വന്നപ്പോഴാണ് താൻ വീണ്ടും മുഖത്ത് ചമയമിട്ടതെന്ന് താരം പറഞ്ഞു.ആ പരിപാടിക്കിടെയാണ് അഭിനയം എനിക്ക് ഏറെ സന്തോഷം തരുന്ന കാര്യമാണെന്ന് തിരിച്ചറിയുന്നതെന്ന് സംവൃത പറഞ്ഞു.

  English summary
  samvrutha sunil says about back to cinima life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X