ടൊവിനോയുടെ നായിക ഇനി ആസിഫ് അലി ചിത്രത്തില്‍! അണ്ടര്‍ വേള്‍ഡില്‍ സംയുക്തയും!!
ടൊവിനോ തോമസിന്റെ തീവണ്ടിയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് സംയുക്ത മേനോന്‍. നായികയായുളള അരങ്ങേറ്റം ഗംഭീരമാക്കി കൊണ്ടായിരുന്നു നടി മലയാളത്തില്‍ തുടങ്ങിയിരുന്നത്. തീവണ്ടിക്ക് ശേഷം കൈനിറയെ ചിത്രങ്ങളുമായാണ് സംയുക്ത മലയാളത്തില്‍ മുന്നേറുന്നത്. ആസിഫ് അലി നായകനാവുന്ന പുതിയ ചിത്രത്തിലും നടി എത്തുന്നുണ്ട്.
അണ്ടര്‍ വേള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ആസിഫിനൊപ്പം സംയുക്ത അഭിനയിക്കുന്നത്. കാറ്റ് എന്ന ചിത്രത്തിനു ശേഷം അരുണ്‍കുമാര്‍ അരവിന്ദ് ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് അണ്ടര്‍ വേള്‍ഡ്. ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസിലും ലാല്‍ ജൂനിയറും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു സിനിമയുമാണ് ഇത്തവണ അരുണ്‍കുമാര്‍ അരവിന്ദ് എത്തുന്നത്. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയിലാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ മാസ് പരിവേഷമുളള ഒരു കഥാപാത്രമായിരിക്കും ആസിഫിനെന്നാണ് അറിയുന്നത്
അണ്ടര്‍ വേള്‍ഡിനു പുറമെ ദുല്‍ഖര്‍ സല്‍മാന്റെ ഒരു യമണ്ടന്‍ പ്രേമകഥയിലും സംയുക്ത മേനോന്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ രണ്ടു നായികമാരില്‍ ഒരാളായിട്ടാണ് നടി എത്തുന്നത്. ദുല്‍ഖര്‍ ചിത്രത്തിനൊപ്പം കളരി എന്നൊരു തമിഴ് ചിത്രവും സംയുക്ത ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











