ദുല്‍ഖര്‍ സല്‍മാന്റെ പുതിയ നായിക സംയുക്ത, ആരാണ് സംയുക്ത.. എന്താണ് സംയുക്ത??

Recommended Video

ആരാണ് സംയുക്ത.. എന്താണ് സംയുക്ത?? | FilmiBeat Malayalam

സംയുക്ത വര്‍മയ്ക്ക് ശേഷം മറ്റൊരു സംയുക്ത മലയാള സിനിമാ ലോകത്ത് തരംഗമാകുകയാണ്. നല്ല ചിത്രങ്ങളും കഥാപാത്രങ്ങളും നോക്കിയെടുത്ത് ചെയ്യുന്നതിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോന്‍. ദുല്‍ഖറിന്റെ പുതിയ ചിത്രത്തില്‍ നായികയായെത്തുന്നത് ഈ സംയുക്തയാണ്.


പോപ്‌കോണ്‍, ലില്ലി, തീവണ്ടി എന്നീ ചിത്രങ്ങളിലൂടെ തന്നെ ഇതിനോടകം ശ്രദ്ധിക്കപ്പെട്ട ലില്ലി ഒരു യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറിന്റെ നായകയായെത്തുന്നു. താന്‍ വളരെ അധികം സന്തോഷവതിയാണെന്നാണ് സംയുക്ത പറയുന്നത്. ആരാണ് സംയുക്ത.. എന്താണ് സംയുക്ത എന്നൊക്കെ തുടര്‍ന്ന് വായിക്കാം...

പാലക്കാട്ടുകാരി

പാലക്കാട്ടുകാരി

സിനിമ എന്ന ഒരു ലോകം വിദൂര സ്വപ്‌നത്തില്‍ പോലുമില്ലാത്ത പാലക്കാട്ടുകാരിയായിരുന്നു സംയുക്ത മേനോന്‍. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിയ്ക്കുമ്പോഴാണ് ആ വാതില്‍ തുറക്കപ്പെടുന്നത്.

കവര്‍ ഗേളായി എത്തി

കവര്‍ ഗേളായി എത്തി

സംയുക്ത തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചില ഫോട്ടോകള്‍ കണ്ട് ഒരു ഫോട്ടോഗ്രാഫര്‍ കവര്‍ഗേളായി ക്ഷണിക്കുകയായിരുന്നു. അതുവരെ മോഡലിങിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതിരുന്ന സംയുക്ത അങ്ങനെ കവര്‍ഗേളായി എത്തി.

സിനിമയിലേക്ക്

സിനിമയിലേക്ക്

ആ ഫോട്ടോ ഷൂട്ട് സംയുക്തയുടെ ജീവിതം മാറ്റിമറിച്ചു. അങ്ങനെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോപ്‌കോണ്‍ എന്ന ചിത്രത്തിലൂടെ സംയുക്തയും ഒരു സിനിമാ നടിയായി മാറി!!

ലില്ലി വന്നു

ലില്ലി വന്നു

പോപ്‌കോണിന് ശേഷം കാര്യമായ അവസരങ്ങളൊന്നും വന്നില്ല.. അങ്ങനെയിരിക്കുമ്പോഴാണ് ലില്ലി എന്ന ചിത്രം ലഭിയ്ക്കുന്നത്. പെണ്ണിന്റെ സഹന ശക്തിയെ കുറിച്ച് പറയുന്ന ചിത്രത്തില്‍ ഒരു ഗര്‍ഭിണിയായിട്ടാണ് സംയുക്ത എത്തുന്നത്.

എ പടത്തിലെ നായിക

എ പടത്തിലെ നായിക

ഒരു സമ്പൂര്‍ണ മലയാളം എ പടമായ ലില്ലിയിലെ നായിക. സെപ്റ്റംബര്‍ 7 ന് റിലീസ് ചെയ്യുന്ന ചിത്രം ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു. ഈ ചിത്രം തന്റെ ജീവിതം മാറ്റി മറിയ്ക്കും എന്ന് സംയുക്ത വിശ്വസിയ്ക്കുന്നു.

തീവണ്ടി

തീവണ്ടി

റിലീസിന് തയ്യാറെടുക്കുന്ന തീവണ്ടി എന്ന ടൊവിനോ തോമസ് ചിത്രത്തിലെയും നായിക സംയുക്തയാണ്. ചിത്രത്തിലെ ജീവാംശമായി എന്ന് തുടങ്ങുന്ന പാട്ട് വൈറലായതോടെ സംയുക്ത മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായി.

ഇനി ദുല്‍ഖറിന്റെ നായിക

ഇനി ദുല്‍ഖറിന്റെ നായിക

തീവണ്ടി എന്ന ചിത്രവും ജീവാംശമായി എന്ന പാട്ടിലൂടെ ജനങ്ങളിലെത്തി എന്ന സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് ദുല്‍ഖറിന്റെ സിനിമ വരുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ബിപിനും വിഷ്ണുവും ചേര്‍ന്നാണ് ഒരു യമണ്ടന്‍ പ്രേമകഥയ്ക്കും എഴുതുന്നത്.

ഇനി സിനിമ മാത്രം

ഇനി സിനിമ മാത്രം

ജീവിതത്തില്‍ ഒരേ ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ കൊടുക്കുന്ന ആളല്ല ഞാന്‍. പല കാര്യങ്ങളും ഒരുമിച്ച് ചെയ്യാനാഗ്രഹിക്കുന്ന കൂട്ടത്തിലാണ്. എനിക്ക് എന്താണ് ഇഷ്ടം എന്ന് എനിക്ക് തന്നെ കണ്‍ഫ്യൂഷനാണ്. ജീവിതത്തില്‍ ചില പൊട്ടയായ തീരുമാനങ്ങളും എടുത്തിട്ടുണ്ട്. പഠനം നിര്‍ത്തിയതും അത്തരമൊരു തീരുമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഉണ്ണുന്നതും ഉറങ്ങുന്നതും വായിക്കുന്നതും ഒരേ ഒരു കാര്യത്തിന് വേണ്ടിയാണ്.. സിനിമ!!- സംയുക്ത മേനോന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X