പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി ലില്ലിയുടെ രണ്ടാമത്തെ ട്രെയിലര്‍!!
തീവണ്ടിയിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ നായിക സംയുക്ത മേനോന്‍ മുഖ്യകഥാപാത്രമായി എത്തുന്ന ലില്ലിയുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ഫഹദ് ഫാസിലാണ് ട്രെയിലര്‍ പുറത്തുവിട്ടത്. നവാഗതനായ പ്രശോഭ് വിജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നടന്‍ ടൊവിനോ തോമസായിരുന്നു ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറക്കിയത്.
ചിത്രത്തില്‍ ഗര്‍ഭിണിയായ യുവതിയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. ഒരു സ്ത്രീ നടത്തുന്ന അതിജീവനത്തിന്റെ കഥയാണ് ലില്ലി. പ്രസവിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, ഗര്‍ഭിണിയായ യുവതിയെ ഒരു കൂട്ടം ആളുകള്‍ തട്ടികൊണ്ട്, പോവുന്നതും അവിടുന്ന് രക്ഷപെടുന്നതിനായി ആ യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. നിരവധി നാടകങ്ങളിലൂടെയും സെക്‌സി ദുര്‍ഗ എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രം സെപ്തംബര്‍ 28നാണ് തിയറ്ററുകളിലെത്തുന്നത്.

ധനേഷ് ആനന്ദ്, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. എസ്ര, ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുഷീന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീത സംവിധായകന്‍. ശ്രീരാജ് രവീന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ്ങ് അപ്പു ഭട്ടതിരിപ്പാടും, മേയ്ക്കപ്പ് ആര്‍ ജി വയനാടും നിര്‍വ്വഹിക്കുന്നു. ബിലഹരി, വിനയന്‍ എന്നിവരാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് സംവിധായകര്‍.1 കോടിയോളം ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഇ4 എക്‌സ്‌പെരിമെന്റ് ആണ് നിര്‍മിക്കുന്നത്.
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിറിയ ടീസറിനും പോസ്റ്ററിനും മികച്ച സ്വീകാര്യതായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. ചിത്രത്തിന്റെ സെന്‍സറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ലില്ലിക്ക് നല്‍കിയിരുന്നത്. സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ കണക്കിലെടുത്തായിരുന്നു ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്.


Click it and Unblock the Notifications