ആ ലിപ് ലോക്ക് അത്ര മനോഹരമാകാന്‍ കാരണം, സംയുക്ത പറയുന്നു
2018 ല്‍ മലയാളത്തിന് ലഭിച്ച ഏറ്റവും മികച്ച പുതുമുഖ നടിയാണ് സംയുക്ത മേനോന്‍. ലില്ലി, തീവണ്ടി എന്നീ ചിത്രങ്ങളിലൂടെ തന്നെ സംയുക്ത പ്രേക്ഷക മനസ്സ് കീഴടക്കി. സംയുക്ത അഭിനയിച്ച ഇരു ചിത്രങ്ങളും സെന്‍സേഷണലായിരുന്നു.
റിമി ടോമി അവതരിപ്പിയ്ക്കുന്ന മഴവില്‍ നോരമയിലെ ഈ ആഴ്ചത്തെ അതിഥികളില്‍ ഒരാള്‍ സംയുക്തയായിരുന്നു. സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചും സംയുക്ത ഷോയില്‍ സംസാരിച്ചു. ഗായിക സിത്താരയ്‌ക്കൊപ്പമാണ് സംയുക്ത ഒന്നും ഒന്നും മൂന്നില്‍ എത്തിയത്.

വൈറലായ തീവണ്ടി എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗം അത്രയേറെ മനോഹരമാകാന്‍ കാരണം സംവിധായകന്റെ കാഴ്ചപ്പാടാണെന്ന് സംയുക്ത പറഞ്ഞു. രണ്ട് റീടേക്കുകള്‍ക്ക് ശേഷമാണ് ആ രംഗം ചിത്രീകരിച്ചത്. ആയിരം സിഗരറ്റിന്റെ എരിയുന്ന പുകയെക്കാള്‍ ലഹരി സുന്ദരിയായ പെണ്ണിന്റെ ആദ്യത്തെ ചുംബനമാണെന്ന സന്ദേശം നല്‍കിക്കൊണ്ടാണ് ആ സിനിമ അവസാനിച്ചത്.
പാലക്കാട്ടുകാരിയായ സംയുക്ത സിനിമാ ചിത്രീകരണങ്ങള്‍ക്ക് വേണ്ടി എറണാകുളത്തേക്ക് താമസം മാറിയതത്രെ. ഡിഗ്രി പഠനം പാതിയില്‍ ഉപേക്ഷിച്ചാണ് ഇപ്പോള്‍ സിനിമാ തിരക്കുകളിലേക്ക് കടക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഒരു ഭയങ്കര കാമുകനാണ് അടുത്ത ചിത്രം


Click it and Unblock the Notifications











