തീവണ്ടിയിലെ പ്രണയജോഡികള്‍ ഇനി നേര്‍ക്കുനേര്‍! കല്‍ക്കിയില്‍ ടൊവിനോയുടെ വില്ലത്തിയായി സംയുക്ത

By Midhun Raj

തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരജോഡികളാണ് ടൊവിനോ തോമസും സംയുക്ത മേനോനും. തീവണ്ടിക്ക് ശേഷം ഉയരെ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ടൊവിനോയുടെ എറ്റവും പുതിയ ചിത്രം കല്‍ക്കിയിലും സംയുക്ത അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് നടി എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ടൊവിനോ തന്നെയായിരുന്നു ഇക്കാര്യം ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ടൊവിനോ വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തുന്ന സിനിമ കൂടിയാണിത്.

tovino thomas-samyuktha menon,

കല്‍ക്കി ഒരു ഒരു മാസ് എന്റര്‍ടെയനര്‍ ചിത്രമാണ്. നവാഗതനായ പ്രവീണ്‍ പ്രഭരമാണ് സിനിമ സംവിധാനം ചെയ്യുന്നത്. സുജിന്‍ സുജാതനും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

ജേക്ക്സ് ബിയോയ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. ഗൗതം ശങ്കറാണ് കല്‍ക്കിയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ കൃഷ്ണ, പ്രശോഭ് കൃഷ്ണ തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X