കനത്ത മഞ്ഞിനെ അതിജീവിച്ച് സംയുക്തയുടെ തുംഗനാഥ് യാത്ര! ചിത്രങ്ങള്‍ വൈറല്‍

By Midhun Raj

ടൊവിനോ തോമസിന്റെ തീവണ്ടിയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് സംയുക്ത മേനോന്‍. തീവണ്ടിക്ക് പിന്നാലെ ലില്ലി എന്ന ചിത്രവും സംയുക്തയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവതാരങ്ങള്‍ക്കൊപ്പമുളള സിനിമകളിലൂടെയെല്ലാം നടി തിളങ്ങി. ആസിഫ് അലിയുടെ നായകനായ അണ്ടര്‍ വേള്‍ഡ് എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

samyuktha menon

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് താരം. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ സംയുക്ത ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്. നടിയുടെതായി വന്ന പുതിയ ചിത്രങ്ങളും തരംഗമായി മാറിയിരുന്നു. തുംഗനാഥിലെ കൊടും മഞ്ഞ് മൂടി കിടക്കുന്ന പാതയിലൂടെ യാത്ര ചെയ്ത്, ശിവരാത്രി ദിനത്തില്‍ തന്നെ ലോകത്തിലെ എറ്റവും ഉയര്‍ന്ന ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സാധിച്ചതിന്റെ സന്തോഷമാണ് നടി പങ്കുവെച്ചത്.

കാലാവസ്ഥ മോശമായ സമയത്തും ധൈര്യം സംഭരിച്ച് മഞ്ഞിലൂടെ നീങ്ങി അവസാനം എറ്റവും മുകളിലെത്തി ശിവനെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞെന്നും നടി കുറിച്ചു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ ഉഖിമഠ് എന്ന ചരിത്ര പ്രസിദ്ധമായ പ്രദേശത്തിന് സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

samyuktha menon

Read more about: samyuktha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X