സംയുക്തയുടെ മേക്കോവര്‍ ഗംഭീരം! കല്‍ക്കിയില്‍ ഡോക്ടര്‍ സംഗീതയായി താരമെത്തുന്നു! പോസ്റ്റര്‍ വൈറല്‍!

ടൊവിനോ തോമസിന്റെ പുതിയ സിനിമയായ കല്‍ക്കിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആഗസ്റ്റില്‍ സിനിമയെത്തുമെന്നായിരുന്നു താരം പറഞ്ഞത്. സിനിമയ്ക്കായി താരം നടത്തിയ തയ്യാറെടുപ്പുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജിമ്മിലെ വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പോലീസ് വേഷത്തിലാണ് ടൊവിനോ എത്തുന്നതെന്നുള്ള വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതാദ്യമായാണ് താരം മുഴുനീള പോലീസ് വേഷത്തില്‍ എത്തുന്നത്. തീവണ്ടിക്ക് ശേഷം സംയുക്ത മേനോനും ടൊവിനോ തോമസും വീണ്ടും ഒരുമിച്ചെത്തുന്ന സിനിമയെന്ന തരത്തിലും കല്‍ക്കി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. മികച്ച കെമിസ്ട്രിയാണ് ഇവരുടേത്. സിനിമയുടെ ലൊക്കേഷനിലെ രസകരമായ വീഡിയോയുമായി ഇരുവരും നേരത്തെ എത്തിയിരുന്നു.

നായികയായ സംയുക്ത മേനോനെ പരിചയപ്പെടുത്തുന്ന വീഡിയോയും ചിത്രവുമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഡോക്ടര്‍ സംഗീത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അതീവ സുന്ദരിയായി വേറിട്ട മേക്കോവറുമായാണ് താരം ഈ സിനിമയില്‍ എത്തുന്നത്. പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

Samyuktha Menon

ഒന്നിന് പിന്നാലെ ഒന്നൊന്നായി ഹിറ്റ് സിനിമകളുമായി മുന്നേറുകയാണ് ടൊവിനോ തോമസ്. നായകനായി മാത്രമല്ല അതിഥിയായും താരമെത്തിയിരുന്നു. ഉയരെയും വൈറസും എത്തിയതിന് പിന്നാലെയായാണ് ലൂക്ക അവതരിച്ചത്. അഹാന കൃഷ്ണയായിരുന്നു ലൂക്കയില്‍ നായികയായി എത്തിയത്. ഗംഭീര കൈയ്യടിയായിരുന്നു ചിത്രത്തിന് ലഭിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായ വേഷവുമായാണ് അദ്ദേഹം ഇത്തവണ എത്തുന്നത്. പോലീസ് വേഷം മാത്രമല്ല പട്ടാളക്കാരനായും താനെത്തുന്നുണ്ടെന്ന് ടൊവിനോ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X